“നിങ്ങള്‍ പറഞ്ഞതില്‍ ഒരു ചെറിയ ‘കറക്ഷന്‍’ വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ്‌ മോഹന്‍ലാല്‍’ എന്ന് പറയരുത്. അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്. എന്റെ പേര് അത് കഴിഞ്ഞു മതി,” സൂര്യയും മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ‘കാപ്പാന്‍’ എന്ന തമിഴ് ചിത്രവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രസ്‌ മീറ്റില്‍ സംസാരിക്കവേ സൂര്യ പറഞ്ഞ വാക്കുകളാണ് ഇവ. മോഹന്‍ലാലിനൊപ്പം വേദിയില്‍ നില്‍ക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.

“മോഹന്‍ലാല്‍ സര്‍ ഒരു വലിയ ആല്‍മരമാണ്. ഞാന്‍ ഒരു ചെറിയ കൂണും. ഒരു വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ, ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ല,” സൂര്യ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു, അത് സംഭവിപ്പിച്ചതിനു സംവിധായകന്‍ കെ.വി.ആനന്ദിനോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും സൂര്യ പറഞ്ഞു.

Reads Here: മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘കാപ്പാന്‍’ സെപ്റ്റംബര്‍ 20ന് റിലീസ് ചെയ്യും

‘കാപ്പാന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ തിരക്കുകള്‍ കാരണം ആദ്യം വേണ്ടെന്ന് പറയേണ്ടി വന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.  സംവിധായകന്‍ കെ.വി.ആനന്ദിന്റെ നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി സമയം കണ്ടെത്തേണ്ട സ്ഥിതിയായി പിന്നീട്.

Kaappaan release, Mohanlal, Suriya, Kaappaan, Kaappaan Press Meet video, മോഹന്‍ലാല്‍, സൂര്യ, കാപ്പാന്‍, കാപ്പാന്‍ പ്രസ്‌ മീറ്റ്‌ വീഡിയോ

“കെ.വി.ആനന്ദ്‌, ആന്റണി പെരുമ്പാവൂര്‍ വഴിയൊക്കെ ഈ സിനിമ ചെയ്യണമെന്ന് പറയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  ഒടുവില്‍ ഞാന്‍ യെസ് പറഞ്ഞു. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഈ സിനിമ ചെയ്യാന്‍ എടുത്ത തീരുമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു,” മോഹന്‍ലാല്‍ വ്യക്തമാക്കി.

രക്ഷകന്‍ എന്ന് അര്‍ത്ഥം വരുന്ന ‘കാപ്പാന്‍’ എന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്‌.  പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ പ്രൊടെക്ക്ഷന്‍ ഗ്രൂപ്പ്‌ (SPG) കമാന്‍ഡോയായി സൂര്യ എത്തുന്നു.  സയേഷയാണ് നായിക.   സയേഷയുടെ ഭര്‍ത്താവ് ആര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

Kaappaan release, Mohanlal, Suriya, Kaappaan, Kaappaan Press Meet video, മോഹന്‍ലാല്‍, സൂര്യ, കാപ്പാന്‍, കാപ്പാന്‍ പ്രസ്‌ മീറ്റ്‌ വീഡിയോ

Kaappaan release, Mohanlal, Suriya, Kaappaan, Kaappaan Press Meet video, മോഹന്‍ലാല്‍, സൂര്യ, കാപ്പാന്‍, കാപ്പാന്‍ പ്രസ്‌ മീറ്റ്‌ വീഡിയോ

Kaappaan release, Mohanlal, Suriya, Kaappaan, Kaappaan Press Meet video, മോഹന്‍ലാല്‍, സൂര്യ, കാപ്പാന്‍, കാപ്പാന്‍ പ്രസ്‌ മീറ്റ്‌ വീഡിയോ

Kaappaan release, Mohanlal, Suriya, Kaappaan, Kaappaan Press Meet video, മോഹന്‍ലാല്‍, സൂര്യ, കാപ്പാന്‍, കാപ്പാന്‍ പ്രസ്‌ മീറ്റ്‌ വീഡിയോ

Kaappaan release, Mohanlal, Suriya, Kaappaan, Kaappaan Press Meet video, മോഹന്‍ലാല്‍, സൂര്യ, കാപ്പാന്‍, കാപ്പാന്‍ പ്രസ്‌ മീറ്റ്‌ വീഡിയോ

ലൈക്ക പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രം സെപ്റ്റംബര്‍ 20ന് പ്രദര്‍ശനത്തിനെത്തും.  കേരളത്തിലും അതേ ദിവസം തന്നെ റിലീസ് ചെയ്യപ്പെടുന്ന ‘കാപ്പാന്റെ’ കേരള വിതരണ അവകാശം മുളകുപാടം ഫിലിംസിനാണ്.

Read Here: Mohanlal Suriya Kaappaan Trailer: തമിഴ് പേസി ലാലേട്ടന്‍; മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാന്‍’ ട്രെയിലര്‍ കാണാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook