scorecardresearch

അമ്പമ്പോ! എന്തൊരു ലുക്കാണ് ലാലേട്ടാ; മോഹൻലാലിന്റെ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ

Mohanlal at Mathrubhumi Ka Literature Festival: താടിവടിച്ച് ക്ലീൻ ഷേവ് ലുക്കിലുള്ള മോഹൻലാലിന്റെ പുതിയ പബ്ലിക് അപ്പിയറൻസുകളുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന കാഴ്ചയാണ് കാണുന്നത്

Mohanlal at Mathrubhumi Ka Literature Festival: താടിവടിച്ച് ക്ലീൻ ഷേവ് ലുക്കിലുള്ള മോഹൻലാലിന്റെ പുതിയ പബ്ലിക് അപ്പിയറൻസുകളുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന കാഴ്ചയാണ് കാണുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal

മോഹൻലാലിന്റെ പുതിയ ലുക്ക് ആഘോഷമാക്കുകയാണ് ആരാധകർ. താടിവടിച്ച് ക്ലീൻ ഷേവ് ലുക്കിലുള്ള മോഹൻലാലിന്റെ പുതിയ പബ്ലിക് അപ്പിയറൻസുകളുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ, മാതൃഭൂമിയുടെ ക ലിറ്ററേച്ചർ ഫെസ്റ്റിനു എത്തിയ മോഹൻലാലിന്റെ ലുക്കും ശ്രദ്ധ കവരുകയാണ്.

Advertisment

Also Read: 44 വർഷം പഴക്കമുള്ളൊരു കല്യാണക്കുറിയും കല്യാണവും; ചിത്രത്തിലെ വരനെ മനസ്സിലായോ?

പച്ച കുർത്തയണിഞ്ഞ് ക്ലീൻ ഷേവ് ലുക്കിലാണ് മോഹൻലാൽ ക ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിന് എത്തിയത്. "അമ്പമ്പോ! എന്തൊരു ലുക്കാണ് ലാലേട്ടാ" എന്ന കമന്റുകളുമായി ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Also Read: അനു സിതാരയുടെ ഡാൻസ് സ്കൂൾ സന്ദർശിച്ച് കാവ്യ മാധവൻ; വീഡിയോ

‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായാണ് മോഹൻലാലിന്റെ ക്ലീൻ ഷേവ് ലുക്ക്.  ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് മോഹൻലാൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്.  താടി എടുത്തതോടെ വിന്റേജ് ലാലേട്ടനെ തിരിച്ചുകിട്ടിയെന്നാണ് ആരാധകരുടെ കമന്റ്. 

Also Read: പൊതുവേദിയിൽ അതിഥിയായി കാവ്യ മാധവൻ, സിനിമയിലേക്ക് തിരികെ എത്തുമോ എന്ന് ആരാധകർ

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'L366' എന്ന് താത്കാലികമായി പേരു നൽകിയിരിക്കുന്ന ഈ ചിത്രം. നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാലും മീരാജാസ്മിനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  

ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അതേസമയം, മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ദൃശ്യം 3' റിലീസിന് തയ്യാറെടുക്കുകയാണ്.    

Also Read: ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത് 10 കോടി; ഈ കുട്ടി ഇന്നൊരു സൂപ്പർ സ്റ്റാറാണ്

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: