scorecardresearch

Mohanlal dubs for 'Kaappaan': 'കാപ്പാനിൽ' ലാലേട്ടൻ പറയുന്നത് തമിഴോ ഹിന്ദിയോ?

Mohanlal starts dubbing for Suriya K V Anand Kaappaan: നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്ക്കൊപ്പം അഭിനയിച്ച 'ജില്ല'യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം

Mohanlal starts dubbing for Suriya K V Anand Kaappaan: നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്ക്കൊപ്പം അഭിനയിച്ച 'ജില്ല'യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം

author-image
Entertainment Desk
New Update
കാപ്പാൻ, മോഹൻലാൽ, സൂര്യ, മോഹൻലാൽ തമിഴ് സിനിമ, mohanlal, suriya, kaappaan, kaappaan release

mohanlal starts dubbing for suriya k v anand kaappaan

Mohanlal Starts dubbing for Suriya K V Anand Kaappaan: മലയാളികളുടെ പ്രിയ താരം മോഹൻലാൽ തമിഴിലെ യുവ താരം സൂര്യയുമായി കൈകോർക്കുന്ന ചിത്രമാണ് 'കാപ്പാൻ'. ഓഗസ്റ്റ് 30ന് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്.

Advertisment

ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചന്ദ്രകാന്ത് വർമ്മ എന്നാണു കഥാപാത്രത്തിന്റെ പേര്. 'കാപ്പാനു' വേണ്ടി മോഹൻലാൽ ഡബ്ബ് ചെയ്യുന്നതിന്റെ ഒരു ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.  അതിനൊപ്പം തന്നെ അദ്ദേഹം എന്ത് ഭാഷയായിരിക്കും ചിത്രത്തിൽ പറയുക എന്ന ആകാംഷയും ഉണ്ട്. ചിത്രം തമിഴിലാണെങ്കിലും ചന്ദ്രകാന്ത് വർമ എന്ന കഥാപാത്രം ഉത്തരേന്ത്യക്കാരനാവാൻ ആണ് സാധ്യത, അതിനാൽ തന്നെ മോഹൻലാൽ ചിത്രത്തിൽ ഹിന്ദി/ഇംഗ്ലീഷ് ഭാഷകളിലാവും സംസാരിക്കുക എന്നും  ചർച്ചകൾ ഉണ്ട്.

See Kaappaan Audio Launch Pictures Here: സൂപ്പർ സ്റ്റാറുകൾ ഒരേ വേദിയിൽ, മോഹൻലാൽ- സൂര്യ ചിത്രം 'കാപ്പാൻ' ഓഡിയോ ലോഞ്ച്

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് അമിതാഭ് ബച്ചനെ ആയിരുന്നു എന്ന്  അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ബിഗ് ബിയുടെ ഡേറ്റ് പ്രശ്‌നമായതിനാല്‍ അത് നടന്നില്ലെന്നും പിന്നീട് മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു എന്നും അദ്ദേഹം ആ കഥാപാത്രത്തെ അനായാസം അതിമനോഹരമാക്കി എന്നും കെ.വി.ആനന്ദ് പറഞ്ഞു. സൂര്യ ഉള്‍പ്പെടെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പോസിറ്റീവും നെഗറ്റീവുമായ വശങ്ങള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

'ചിത്രത്തില്‍ സൂര്യ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ് നല്‍കിയിരിക്കുന്നത്. ഒരു പ്രത്യേക രംഗത്തിനായി ഞങ്ങള്‍ ഒന്നിലധികം ടേക്കുകള്‍ എടുത്തിരുന്നു. എന്നിട്ടും സൂര്യ സംതൃപ്തനായില്ല. അതിനാല്‍ വീണ്ടും ഒരു ടേക്ക് കൂടി എടുക്കേണ്ടി വന്നു,' കെ.വി.ആനന്ദ് വെളിപ്പെടുത്തി.

kaappaan, കാപ്പാൻ, mohanlal, മോഹൻലാൽ, Amitabh Bachchan, അമിതാഭ് ബച്ചൻ, kaappaan teaser, കാപ്പാൻ ടീസർ, mohanlal suriya, മോഹൻലാൽ സൂര്യ, mohanlal tamil film, മോഹൻലാൽ തമിഴ് ഫിലിം, mohanlal tamil movie kaappaan, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

'കാപ്പാനി'ല്‍ നായികയായി എത്തുന്നത് സയേഷയാണ്. 'സയേഷയ്ക്ക് നന്നായി നൃത്തം ചെയ്യാന്‍ മാത്രമേ അറിയൂ എന്നാണ് ആളുകള്‍ കരുതിയിരിക്കുന്നത്. എന്നാല്‍ മനോഹരമായ ഭാവപ്രകടനങ്ങളാല്‍ സയേഷ നമ്മളെ അത്ഭുതപ്പെടുത്തും,' അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെല്ലാം പുറമെ നടന്‍ ആര്യയും ചിത്രത്തില്‍ ഒരു മികച്ച വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയമാണ് കാപ്പാന്‍ ചര്‍ച്ച ചെയ്യുന്നത് എന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്‌നങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. സൂര്യ ഇരട്ട വേഷത്തില്‍ എത്തുന്നുവെന്നാണ് ടീസര്‍ കാണുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. 'രക്ഷിക്കും' എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് 'കാപ്പാന്‍'

ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും ചിത്രത്തില്‍ എത്തും എന്നാണ് നേരത്തെ അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീട് പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തും എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്ന് കരുതപ്പെടുന്ന കഥാപാത്രത്തിന്റെ പേര് ഒരു ഫ്ലെക്സ് ബോര്‍ഡില്‍ ഹിന്ദി തലക്കെട്ടുകളുടെ ഒപ്പം എഴുതിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നു എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്. പിന്നീട് അണിയറ പ്രവർത്തകർ തന്നെ മോഹൻലാലിന്റെ വേഷത്തിൽ വ്യക്തത വരുത്തി.

'ബഹുമാന്യമായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ... ദേശം 4കെ എച്ച്ഡി യുഗത്തിലേക്ക് കാല്‍വയ്പ് നടത്തുന്നതിനെ അഭിമാനത്തോടെ വരവേല്‍ക്കുന്നു'', എന്നാണ് ഫ്ലെക്സിലെ വാക്കുകള്‍.

ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്ക്കൊപ്പം അഭിനയിച്ച 'ജില്ല'യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം.

Mohanlal Suriya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: