ദീപാവലി ഉജ്ജ്വലമാക്കാന്‍ ബോക്സ്‌ ഓഫീസില്‍ താരപ്പോര്. മോഹന്‍ലാലിന്‍റെ ‘വില്ലനും’ ഇളയദളപതി വിജയ്‌യുടെ ‘മെര്‍സലും’ ഒരു ദിവസത്തെ ഇടവേളയില്‍ റിലീസ് ചെയ്യും എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്‌. ഒക്ടോബര്‍ 18ന് ‘വില്ലന്‍’, 19ന് ‘മെര്‍സല്‍’ എന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കേരളം ലാലേട്ടന്‍റെ സ്വന്തം തട്ടകമാണെങ്കിലും വിജയ്‌ക്കും ആരാധക വൃന്ദമുള്ളയിടമാണ്. വിജയ്‌ സിനിമകള്‍ക്ക്‌ റെക്കോര്‍ഡ്‌ തുടക്കങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ് കേരളം. അതുകൊണ്ട് തന്നെ ബോക്സ്‌ ഓഫീസില്‍ വലിയ പ്രതീക്ഷകളാണ് വിജയ്‌ ചിത്രം ഉയര്‍ത്തുന്നത്.

 

മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ‘വില്ലന്‍’ ക്രൈം ഡ്രാമ ഗണത്തില്‍പ്പെട്ട സിനിമയാണ്. ബി.ഉണ്ണികൃഷ്ണനാണ് സംവിധായകന്‍. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ തമിഴ് നടന്‍ വിശാല്‍, ശ്രീകാന്ത്, രാശി ഖന്ന എന്നിവരും അഭിനയിക്കുന്നു.

 

ആറ്റ്‌ലീയാണ് ‘മെര്‍സ’ലിന്‍റെ സംവിധായകന്‍. സാമന്തയാണ് നായിക. എസ്.ജെ.സൂര്യ, സത്യരാജ്, വടിവേലു, കാജല്‍ അഗര്‍വാള്‍, നിത്യാ മേനോന്‍ തുടങ്ങിയവരും ‘മെര്‍സ’ലില്‍ വേഷമിടുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ