മോഹന്‍ലാല്‍ ആടു തോമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പര്‍ ഹിറ്റ്‌ ചിത്രം ‘സ്ഫടിക’ത്തിനെ പിന്‍പറ്റി ‘സ്ഫടികം 2’ എന്നൊരു ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് സംവിധായകന്‍ ഭദ്രന്‍.

“ഇതെന്റെ റേയ്ബാന്‍ ഗ്ലാസ്, ഇതിലെങ്ങാനും നീ തൊട്ടാല്‍…” എന്നൊരു ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ‘സ്ഫടികത്തി’ന്റെ സംവിധായകന്‍ വെളിപ്പെടുത്തിയത്. ‘സ്ഫടികം’ ഒന്നേയുള്ളൂ, അത് സംഭവിച്ചു കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.

‘സ്ഫടികം 2’ എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന് കാണിച്ച് ബിജു കട്ടക്കല്‍ എന്ന സംവിധായകനാണ് രംഗത്ത്‌ വന്നത്. ‘യുവേര്‍സ് ലവിംഗ്ലി’ എന്നൊരു ചിത്രം ഇതിനു മുന്‍പ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളതായി അറിയാന്‍ കഴിയുന്നു.

Mohanlal Spadikam sequel director Bhadran Response 2

മോഹന്‍ലാല്‍, തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘സ്ഫടികം’ മലയാള സിനിമയിലെ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നാണ്. അധ്യാപകനായ അച്ഛനും അച്ഛന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ പ്രയാസപ്പെടുന്ന മകനുമായി തിലകനും മോഹന്‍ലാലും അഭിനയിച്ചു അനശ്വരമാക്കിയ ചിത്രം. സമാനതകളില്ലാത്ത ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികളെ സന്തോഷിപ്പിക്കുകയല്ല, മറിച്ച്, ആകുലപ്പെടുത്തുകയാണ് ഉണ്ടായത്. മോഹന്‍ലാല്‍ ആരാധകരുടെ ഭാഗത്ത്‌ നിന്നും ഇത്തരം ഒരു ഉദ്യമത്തിന് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. മലയാള സിനിമയിലെ നിരൂപകരും രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിനെ സ്വാഗതം ചെയ്തില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ