പുതിയ റെയ്ബാന്‍ വച്ച് ഇരുമ്പന്‍ സണ്ണിയെ ഇറക്കും എന്ന് സംവിധായകന്‍

ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

Spadikam 2 rayban glass mohanlal aadu thoma amp
Spadikam 2 rayban glass mohanlal aadu thoma amp

“തോൽപ്പിക്കും എന്ന് പറയുന്നിടത്ത്‌, ജയിക്കാനാണ് എനിക്കിഷ്ടം… പിന്നെ ആ പഴയ റെയ്ബാൻ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ… ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ, ഇതിൽ ആരുടേയും നിഴൽ വേണ്ട…”, മോഹൻലാലിന്റെ മെഗാ ഹിറ്റായ ‘സ്ഫടിക’ത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്തകളോട് പ്രതികരിച്ച സംവിധായകൻ ഭദ്രനുള്ള മറുപടിയുമായി സ്ഫടികം 2 സംവിധായകൻ ബിജു ജെ.കട്ടക്കൽ രംഗത്ത്.

“അപ്പൊ കഴിഞ്ഞത് കഴിഞ്ഞു ഇനിയും ഇത് തുടര്‍ന്നാല്‍ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ടൊക്കെ ഞാന്‍ ഒപ്പീസു പാടിപ്പിക്കും,”എന്ന ഡയലോഗുമായി ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും ഇറക്കിയിരിക്കുകയാണ് സംവിധായകൻ. ‘സ്ഫടികം 2’ വുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബിജു വ്യക്തമാക്കുന്നു.

 

“ഇതെന്റെ റേയ്ബാന്‍ ഗ്ലാസ്, ഇതിലെങ്ങാനും നീ തൊട്ടാല്‍…” എന്നൊരു ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ‘സ്ഫടികത്തി’ന്റെ സംവിധായകന്‍ വെളിപ്പെടുത്തിയത്. ‘സ്ഫടികം’ ഒന്നേയുള്ളൂ, അത് സംഭവിച്ചു കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.

Read More: ഇതെന്റെ റെയ്ബാന്‍ ഗ്ലാസ്, ഇതിലെങ്ങാനും നീ തൊട്ടാല്‍…

ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്‌. സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് സണ്ണി ലിയോൺ അഭിനയിക്കുക.

ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ചേഴ്സുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കലാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരികയാണ്.

എന്നാൽ, മോഹന്‍ലാല്‍, തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് അനശ്വരമാക്കിയ സമാനതകളില്ലാത്ത ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയ്ക്ക് അത്ര നല്ല പ്രതികരണങ്ങളല്ല സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ നിരൂപകരും രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിനെ സ്വാഗതം ചെയ്തിട്ടില്ല.

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal spadikam sequel aadu thomas rayban glass irumpan sunny

Next Story
‘ഗീതഗോവിന്ദം’ നായികയുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയോ?: വിശദീകരണവുമായി വരന്‍Rakshit Shetty breaks silence on Rashmika Mandanna and failed engagement
The moderation of comments is automated and not cleared manually by malayalam.indianexpress.com