Mohanlal Spadikam Movie Release Review Live Updates: മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാൽ-ഭദ്രൻ ടീമിന്റെ ‘സ്ഫടികം.’ ആടുതോമയായി മോഹൻലാലും ചാക്കോമാഷായി തിലകനും മത്സരിച്ച് അഭിനയിച്ച ചിത്രം. അതിനോട് കിടപിടിക്കുന്ന കെ പി എ സി ലളിതയുടെ ചാക്കോമാഷിന്റെ ഭാര്യയുടെ കഥാപാത്രം. ‘സ്ഫടിക’മെന്നാൽ മലയാളിക്ക്, പ്രത്യേകിച്ച് മോഹൻലാൽ ഫാനിനു, നൊസ്റ്റാൾജിയയായാണ്. തങ്ങൾ ആരാധിക്കുന്ന ഹീറോയുടെ സൂപ്പർ ഹീറോ ഭാവം പതിഞ്ഞ ചിത്രം. എത്ര കണ്ടാലും മതിവരില്ല അവർക്ക്.
‘സ്‌ഫടികം’ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മോഹൻലാൽ ഫാനിനും, ഇതുവരെ കണ്ടിട്ടില്ലാത്ത ന്യൂ ജെൻ പ്രേക്ഷകർക്കുമായി ചിത്രം ഇന്ന് റീ റിലീസ് ചെയ്യപ്പെടുകയാണ്. പുതിയ കാലത്തിന്റെ സാങ്കേതിക തികവോടെയാണ് പഴയ ‘സ്ഫടികം’ ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
28 വർഷങ്ങൾക്കു ശേഷം സ്ക്രീനിലേക്ക് സ്ഫടികം തിരിച്ചെത്തിയ സന്തോഷത്തിലാണ് മോഹൻലാൽ ആരാധകർ. വമ്പിച്ച ആഘോഷപരിപാടികളോടെയാണ് തിയേറ്ററുകളും ആരാധകരും ചിത്രത്തെ വരവേൽക്കുന്നത്.
മോഹൻലാലിന്റെ ഒരു പുതിയ ചിത്രം റിലീസിൽ എത്തുമ്പോൾ എങ്ങനെയാണോ പ്രേക്ഷകർ സ്വീകരിക്കുന്നത്, അതേ ആവേശത്തോടെ തന്നെ സ്ഫടികത്തിന്റെ റീ-റിലീസിനെയും സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. ആടുതോമയുണ്ടാക്കിയ ഓളമൊന്നും അങ്ങനെ പോയ്‌പോവൂല എന്നാണ് ആരാധകർ പറയുന്നത്.
28 വർഷങ്ങൾക്കു ശേഷം 'സ്ഫടികം' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആടുതോമയേയും ചാക്കോ മാഷിനെയും തുളസിയേയുമെല്ലാം 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രവ്യ ചാരുതയോടെ വീണ്ടും വലിയ സ്ക്രീനിൽ കാണാം എന്ന സന്തോഷത്തിലാണ് സിനിമാപ്രേമികൾ. എന്നാൽ പോയകാലത്തിന്റെ ഓർമകളിലേക്ക് വീണ്ടും കൂട്ടികൊണ്ടുപോവുന്നതിനൊപ്പം ഒരു വിഷമം കൂടി അവശേഷിപ്പിക്കുന്നുണ്ട് സ്ഫടികത്തിന്റെ റീ റിലീസ്. സ്ക്രീനിൽ കണ്ടു കൊണ്ടിരിക്കുന്ന പ്രതിഭാധനരായ ഒരുപറ്റം കലാകാരന്മാർ ഇന്ന് ജീവിച്ചിരിപ്പില്ലെന്ന വസ്തുത ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. സ്ഫടികം വീണ്ടും സ്ക്രീനിലേക്ക് എത്തുമ്പോൾ ചിത്രത്തിൽ അഭിനയിച്ച തിലകൻ, കെപിഎസി ലളിത, ശങ്കരാടി, നെടുമുടി വേണു, രാജൻ പി ദേവ്, എൻ എഫ് വർഗീസ്, കരമന ജനാർദ്ദൻ നായർ, ബഹദൂർ, പറവൂർ ഭരതൻ എന്നിവരൊന്നും ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ല.
Read more: 'സ്ഫടികം' വീണ്ടുമെത്തുമ്പോൾ ഇവരെ ഓർക്കാതിരിക്കാനാവുമോ?
ഓരോ മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഷോയും ഒരു ലാൽ ആരാധകനെ സംബന്ധിച്ച് ആഘോഷമാണ്. പ്രിയ താരത്തെ സ്‌ക്രീനിൽ കണ്ട് 'ആറാടാൻ', ആ ഓളത്തിൽ പങ്കു ചേരാൻ, ഒത്തുചേരലിന്റെ സന്തോഷത്തിൽ കൂടാൻ ഒക്കെയാണ് അവർ ആദ്യ ഷോയ്ക്ക് എത്തുന്നത്. 'സ്ഫടികം' റീ റിലീസും വ്യത്യസ്ഥമായിരുന്നില്ല. കേരത്തിലെ തിയേറ്ററുകൾ പൂരപ്പറമ്പാക്കി ലാൽ ഫാൻസ്.




ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. പുലര്‍ച്ചെ മുതല്‍ പ്രത്യേക ഫാന്‍സ് ഷോകളുമുണ്ട്. കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലാണ് ചിത്രം എത്തുക.

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'സ്ഫടികം' (1995) 4k ഡോള്‍ബി ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവില്‍ ഇന്ന് തിയേറ്ററുകളില്‍ എത്തുന്നത്.
പഴയ പതിപ്പിൽ നിന്നും എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ 'സ്ഫടിക'മാണ് പുതിയത് എന്നും സംവിധായകൻ ഭദ്രൻ വെളിപ്പെടുത്തി.