ഇന്നലെ നടന്ന അമ്മ ഷോയില്‍ അരങ്ങില്‍ നൃത്തം വയ്ക്കുന്നതിനിടെ മോഹന്‍ലാല്‍ ഒന്ന് തെന്നി വീണു. വീണിടത്ത് നിന്നും അപ്പോള്‍ തന്നെ എഴുന്നേറ്റു നൃത്തം തുടര്‍ന്ന് ലാലേട്ടന്‍ സദസിന്‍റെ കൈയ്യടിയും നേടി. വീഴ്ചയില്‍ അദ്ദേഹത്തിന് എന്തെങ്കിലും പരുക്ക് പറ്റിയോ എന്ന ചിന്തയായിരുന്നു ആരാധകര്‍ക്ക്. അതിന് മറുപടിയായി രാവിലെ തന്നെ അദ്ദേഹം തന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

അമ്മ മഴവില്ല് എന്ന പരിപാടിയ്ക്കിടെയാണ് വീഴ്ച സംഭവിച്ചത്. ഇതിന്റേതാണ് എന്ന് കുറിച്ച് ഒരു ആരാധകന്‍ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്ത  വീഡിയോ കാണാം.

“വീഴ്ചകൾ സാധാരണം… പക്ഷേ അതിൽ പതറാതെ പിന്തിരിഞ്ഞോടാതെ മുന്നോട്ടു കുതിക്കുന്നവനാണ് യഥാർത്ഥ ഹീറോ…സിനിമയിൽ തുടർച്ചയായി പലതവണ പരാജയങ്ങളുടെ കയ്‌പുനീർ കുടിച്ചിട്ടുണ്ടെകിലും അതെല്ലാം ആ മേഖലയുടെ അനിവാര്യതയാണെന്നു വിശ്വസിച്ചു വീണ്ടും ഹിറ്റുകൾ സമ്മാനിച്ച് ഞങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്….പക്ഷേ ഇന്നലെ… ജീവിതത്തിലും താങ്കൾ ഒരു സൂപ്പർ സ്റ്റാർ ആണെന്ന് തെളിയിച്ചു… ഈ അനുഭവങ്ങൾ ഞങ്ങൾക്ക് നൽകുന്ന ഊർജം ചെറുതല്ല…. നന്ദി ലാലേട്ടാ … ഈ പുത്തൻ പാഠങ്ങൾക്ക്….”

“ലാലേട്ടന്റെ സ്ഥാനത്തു വേറെ നടന്മാർ, വേണ്ട നമ്മളിൽ എത്ര പേർക്കു പറ്റും ഇങ്ങനെ വീണിടത്തു നിന്ന് എഴുന്നേറ്റു പതിന്മടങ്ങു കോൺഫിഡൻസോടെ ചെയ്തു കൊണ്ടിരുന്ന ഡാൻസ് കംപ്ലീറ്റ് ചെയ്യാൻ…. ലാലേട്ടൻ അതിനു ശ്രമിച്ചില്ലായിരുന്നെകിൽ മുഴുവൻ പ്രോഗ്രാമിനെ തന്നെ അത് ബാധിക്കുമായിരുന്നു. !!”

“ലാലേട്ടൻ വീണതിൽ സങ്കടം….. വീണ്ടും എഴുന്നേറ്റു ഡാൻസ് കളിച്ചതിൽ അഭിമാനവും രോമാഞ്ചവും ലാലേട്ടാ…”

“ഞങ്ങളുടെ ചങ്കാണ് ചങ്കിടിപ്പാണ് അമ്മ സറ്റേജ്‌ ഷോയിൽ തെന്നിവീണിട്ടും ഒട്ടും ഊർജം കുറയാതെ വീണ്ടും ആവേശത്തോടെ എഴുന്നേറ്റ്‌ കളി തുടർന്നതിന് ഇരിക്കട്ടെ ഒരു ബിഗ്‌ സല്യൂട്ട്‌”

“My respect towards you increased after yesterday’s incident..the way you handled the performance after falling down really touched my heart..Big salute lalettaaa..love you lots”

എന്നൊക്കെ ആരാധകര്‍ ഫോട്ടോയ്ക്ക് താഴെ കുറിക്കുന്നുണ്ട്, താരത്തിന്‍റെ ജോലിയോടുള്ള ആത്മാര്‍ഥതയെ പ്രശംസിച്ച്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook