കിഷോര്‍ കുമാര്‍ പാടിയ അനശ്വര ഹിന്ദി ഗാനം ‘മേരി സപ്നോം കി റാണി’ പാടി മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍. ഏഷ്യാനെറ്റ് അവാര്‍ഡ് നിശയിലാണ് താരം സദസിനു മുന്പില് ഈ ഗാനം പാടിയത്. ഇതിന്റെ വീഡിയോ ക്ലിപ്പിംഗ് ബോളിവുഡ് താരം വിവേക് ഒബ്റോയ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.
‘അതിമനോഹരം. ഒരേയൊരു മോഹന്‍ലാല്‍, ഇതാ ഹിന്ദിയില്‍ പാടുന്നു. ബ്രില്ല്യന്റ്റ്, ലവ് യു ഏട്ടാ…’ എന്നാണ് ക്ലിപ്പിനൊപ്പം വിവേക് കുറിച്ച വാക്കുകള്‍.
‘ലൂസിഫര്‍,’ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് മോഹന്‍ലാല്‍ സ്വീകരിച്ചു. മികച്ച ചിത്രമായി ‘ലൂസിഫറും’ മികച്ച സംവിധായകനായി പൃഥ്വിരാജും തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച വില്ലനുള്ള പുരസ്കാരം ‘ലൂസിഫറിലെ’ തന്നെ അഭിനയത്തിന് വിവേക് ഒബ്റോയ് കരസ്ഥമാക്കി.
Incredible! The one and only @Mohanlal singing live in Hindi! Brilliant…flawless! Love you aten! #asianet awards @MohanlalMFC @MOHANLALFANZ pic.twitter.com/te9cziKbOz
— Vivek Anand Oberoi (@vivekoberoi) February 6, 2020
Read Here: Mohanlal Prithviraj ‘Lucifer 2’: ലൂസിഫർ രണ്ടാം ഭാഗം വരുന്നു: മോഹൻലാൽ-പൃഥ്വിരാജ് മാജിക്കിന് തുടർച്ച