മോഹൻലാൽ നല്ലൊരു നടൻ മാത്രമല്ല, ഗായകനും കൂടിയാണ്. പല തവണ മോഹൻലാൽ ഇതു തെളിയിച്ചിട്ടുണ്ട്. സിനിമകളിൽ മാത്രമല്ല അവാർഡ് ദാന ചടങ്ങുകളിലും സ്റ്റേജ് ഷോകളിലും ലാലേട്ടൻ പാടിയിട്ടുണ്ട്. മോഹൻലാൽ പാടുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.

അനശ്വര നടൻ പ്രേം നസീറും ഷീലയും ജോഡികളായെത്തിയ ‘മൂടൽമഞ്ഞ്’ സിനിമയിൽ യേശുദാസ് പാടിയ മനോഹര ഗാനം ‘നീ മധു പകരൂ, മലർ ചൊരിയൂ’ എന്ന ഗാനമാണ് മോഹൻലാൽ പാടിയത്. ലാലേട്ടന്റെ ഗാനത്തിന് സ്റ്റീഫൻ ദേവസ്സിയുടെ പിയാനോ സംഗീതവും കൂടി ചേർന്നപ്പോൾ ആലാപനം മനോഹരമായി. സുരാജ് വെഞ്ഞാറമൂട് ലാലേട്ടന്റെ ആലാപനത്തിന് പ്രോൽസാഹനം നൽകി ഒപ്പംനിന്നു. പാട്ടു പാടി കഴിഞ്ഞശേഷം സന്തോഷം കൊണ്ട് മോഹൻലാൽ പിയാനോ വായിച്ച സ്റ്റീഫൻ ദേവസിക്ക് ഉമ്മയും നൽകി.

മോഹൻലാൽ പാടിയത് എവിടെ വച്ചാണെന്ന് അറിയില്ല. സിനിമയുമായി ബന്ധപ്പെട്ട ഏതോ പരിപാടിക്കിടയിൽ ആണ് ലാലേട്ടൻ പാടിയതെന്നാണ് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ