scorecardresearch

ഏഴിമല പൂഞ്ചോല പാട്ടുമായി മോഹൻലാൽ, താളം പിടിച്ച് ഭദ്രൻ; വീഡിയോ

2023 ഫെബ്രുവരി 9 നു സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തും.

2023 ഫെബ്രുവരി 9 നു സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തും.

author-image
Entertainment Desk
New Update
Mohanlal, Actor, Spadikam

ഭദ്രന്റെ സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിന്റെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളിൽ ചിത്രത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. 2023 ഫെബ്രുവരി 9 നു സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തും.

Advertisment

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള തിരക്കുകളിലാണ് അണിയറപ്രവർത്തകർ. സ്ഫടികത്തിലെ ശ്രദ്ധ നേടിയ ഗാനങ്ങിലൊന്നാണ് 'ഏഴിമല പൂഞ്ചോല' എന്നത്. ഈ ഗാനം മോഹൻലാൽ പാടുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പാട്ട് റെക്കോർഡ് ചെയ്യുകയാണ് ഭദ്രനൊപ്പം മോഹൻലാൽ. താരം പാടുമ്പോൾ അതിനനുസരിച്ച് താളം പിടിക്കുന്ന ഭദ്രനെ വീഡിയോയിൽ കാണാം.

മോഹന്‍ലാല്‍ ആടുതോമയായും തിലകന്‍ ചാക്കോമാഷായും അഭ്രപാളികളിൽ ജീവിച്ച ‘സ്ഫടികം’ മലയാള സിനിമയിലെ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നാണ്. അധ്യാപകനായ അച്ഛനും അച്ഛന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ പ്രയാസപ്പെടുന്ന മകനുമായി തിലകനും മോഹന്‍ലാലും അഭിനയിച്ചു അനശ്വരമാക്കിയ ചിത്രം.

Advertisment

സിനിമയുടെ 25-ാം വാർഷികസമയത്താണ്, പ്രമുഖ തിയേറ്ററുകളിൽ 'സ്ഫടിക'ത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സംവിധായകൻ ഭദ്രൻ പ്രഖ്യാപിച്ചത്. ഒടുവിൽ മൂന്നു വർഷങ്ങൾക്കിപ്പുറം ആ ശ്രമങ്ങൾ ഫലം കാണുകയാണ്. 'സ്ഫടികം' തിയേറ്ററിൽ കാണാൻ അവസരം ലഭിക്കാത്തവർക്ക് ഒരു സുവർണാവസരം കൂടി ഇതുവഴി കൈവരുകയാണ്.

Mohanlal Malayalam Actress Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: