scorecardresearch

ഡാൻസ് ചെയ്ത് തളർന്നിരിക്കുന്ന ഷൺമുഖവും ലളിതയും; ചിത്രങ്ങളുമായി ബ്രിന്ദ മാസ്റ്റർ

തുടരും എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച പാട്ടുസീനിൽ നിന്നുള്ള ചിത്രങ്ങളാണിത്. 'വേൽമുരുകാ…' പോലൊരു ഫാസ്റ്റ് ഗാനം ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് ഗായകൻ എംജി ശ്രീകുമാർ വെളിപ്പെടുത്തിയിരുന്നു

തുടരും എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച പാട്ടുസീനിൽ നിന്നുള്ള ചിത്രങ്ങളാണിത്. 'വേൽമുരുകാ…' പോലൊരു ഫാസ്റ്റ് ഗാനം ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് ഗായകൻ എംജി ശ്രീകുമാർ വെളിപ്പെടുത്തിയിരുന്നു

author-image
Entertainment Desk
New Update
Shobana Mohanlal

വർഷങ്ങൾക്കുശേഷം  മോഹൻലാലും ശോഭനയും ഒന്നിച്ച് ജോഡികളായി എത്തിയ തുടരും വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ഹൗസ്ഫുളായി പ്രദർശനം തുടരുകയാണ്. 55ഓളം ചിത്രങ്ങളിൽ ജോഡികളായി അഭിനയിച്ച പ്രിയപ്പെട്ട താരജോഡികളെ വീണ്ടും ഒന്നിച്ചു കാണാൻ സാധിച്ച സന്തോഷത്തിലാണ് ആരാധകരും.

Advertisment

ഇപ്പോഴിതാ, ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഡാൻസ് മാസ്റ്റർ ബ്രിന്ദ ഗോപാൽ. 

"മോഹൻലാൽ- ശോഭന എന്നീ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം വർഷങ്ങൾക്ക് ശേഷം ഒരു ഗാനം ചെയ്തു. രണ്ടുപേരും അടിപൊളിയാണ്. അവർ വളരെ നല്ലവരാണ്. ലാൽ സാർ അതിശയകരമായിരുന്നു, വളരെ സിമ്പിളായ വ്യക്തി. ശോഭന ഒരു നല്ല സുഹൃത്താണ്, ഞാൻ അവരുടെ നൃത്തത്തിന്റെയും അഭിനയത്തിന്റെയും വലിയ ആരാധികയാണ്. 20 വർഷങ്ങൾക്ക് ശേഷം ലാൽ സാറും ശോഭനയും ഒരുമിച്ച് ഒരു ഗാനത്തിൽ നൃത്തം ചെയ്തു. അവർ ഒരുമിച്ചെത്തിയപ്പോൾ ഗംഭീരമായിരുന്നു," ചിത്രങ്ങൾ പങ്കിട്ട് ബ്രിന്ദ മാസ്റ്റർ കുറിച്ചു.

Advertisment

തുടരും എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച പാട്ടുസീനിൽ നിന്നുള്ള ചിത്രങ്ങളാണിത്. എന്നാൽ ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടരും റിലീസിനു പിന്നാലെയാവും ഈ ഗാനം റിലീസ് ചെയ്യുക. 

ചിത്രത്തിൽ മോഹൻലാലിന്റെ ഓൾ ടൈം ഹിറ്റുകളിൽ ഒന്നായ 'വേൽമുരുകാ…' പോലൊരു ഫാസ്റ്റ് ഗാനം തുടരും എന്ന ചിത്രത്തിലുണ്ടാകും എന്ന് മുൻപ് ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. 

"സിനിമയിൽ നാല് പാട്ടുകളുണ്ട്. അതിൽ ഒരെണ്ണമാണ് ഈ പ്രൊമോ സോങ്. ഈ ഗാനം ചെയ്യാൻ പറ്റില്ല എന്ന് വെച്ചിരുന്നു. എനിക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു, നമുക്ക് ഇത് ഷൂട്ട് ചെയ്താലോ എന്ന് മോഹൻലാൽ പറഞ്ഞു. സാധാരണഗതിയിൽ ഒരു പ്രൊമോ ഷൂട്ടിനായി ഒന്ന്-രണ്ട് ദിവസം മെനക്കെട്ട് മോഹൻലാൽ വരാറില്ല. അങ്ങനെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ല. താനും വരാമെന്ന് ശോഭനയും പറഞ്ഞു. എന്നെ കൂടി ഏതെങ്കിലും ഒരു ഫ്രെയ്മിൽ കൊണ്ടുവരണേ എന്ന് ഞാനും പറഞ്ഞു. അങ്ങനെ ബൃന്ദ മാസ്റ്ററുടെ കൊറിയോഗ്രഫിയിൽ 400 ഓളം ഡാൻസേഴ്സും ഒക്കെയായി ഒരു പൂരമേളം. മോഹൻലാൽ, എന്റെ പൊന്നേ ഒരു രക്ഷയുമില്ല! അദ്ദേഹം ഡാൻസ് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് കോരിത്തരിച്ചു. അത്രയ്ക്ക് കളർഫുൾ," എം ജി ശ്രീകുമാറിന്റെ വാക്കുകളിങ്ങനെ.

Read More

Mohanlal Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: