12 വർഷങ്ങൾക്കു ശേഷം മോഹൻലാലും ഷാജി കൈലാസും വീണ്ടും ഒരുമിക്കുമ്പോൾ

“ഷാജിയുടെ കഥാപാത്രങ്ങൾ എല്ലായ്‌പ്പോഴും ധൈര്യവാന്മാരും കരുത്തരുമാണ്. യഥാർത്ഥ ഹീറോകൾ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് നിങ്ങൾക്ക് ഈ ചിത്രം കാണുമ്പോൾ മനസ്സിലാവും,” മോഹൻലാൽ പറയുന്നു

mohanlal, മോഹൻലാൽ, ഷാജി കൈലാസ്, എലോൺ, alone, Shaji Kailas, Antony Perumbavoor, Shaji Kailas films, mohanlal new movie, mohanlal upcoming movie, mohanlal new movies

പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം മോഹൻലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു. ‘എലോൺ’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു, മോഹൻലാൽ ഉടനെ തന്നെ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.

“ആശിർവാദ് ഫിലിംസിന്റെ ആദ്യചിത്രമായ നരസിംഹം സംവിധാനം ചെയ്തത് ഷാജി കൈലാസ്​ ആയിരുന്നു. ഇപ്പോൾ ആശിർവാദിന്റെ മുപ്പതാമത്തെ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്നത്. ഷാജിയും ഞാനും നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷാജിയുടെ കഥാപാത്രങ്ങൾ എല്ലായ്‌പ്പോഴും ധൈര്യവാന്മാരും കരുത്തരുമാണ്. യഥാർത്ഥ ഹീറോകൾ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് നിങ്ങൾക്ക് ഈ ചിത്രം കാണുമ്പോൾ മനസ്സിലാവും,” ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിനിടെ മോഹൻലാൽ പറഞ്ഞതിങ്ങനെ.

mohanlal, മോഹൻലാൽ, ഷാജി കൈലാസ്, എലോൺ, alone, Shaji Kailas, Antony Perumbavoor, Shaji Kailas films, mohanlal new movie, mohanlal upcoming movie, mohanlal new movies

ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്നതാണ്. 2009ൽ പുറത്തിറങ്ങിയ ‘റെഡ് ചില്ലീസ്’ ആയിരുന്നു ഈ കൂട്ടുക്കെട്ടിൽ നിന്നും അവസാനം പുറത്തിറങ്ങിയ ചിത്രം.

ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. മോഹൻലാൽ, ഉണ്ണി മുകുന്ദൻ, അനുശ്രീ, അതിഥി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തിപ്രിയ, പ്രിയങ്ക നായർ, ശിവദ എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

എലോണിനു ശേഷം വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ‘മിഷൻ കൊങ്കൺ’ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുക.

പ്രിയദർശൻ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം, പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്നിവയും ചിത്രീകരണം പൂർത്തിയാക്കി റിലീസ് കാത്തിരിക്കുകയാണ്.

Read more: അന്ന് മോഹൻലാലിനേക്കാൾ പ്രതിഫലം കൈപ്പറ്റിയ നായിക


Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal shaji kailas new film alone

Next Story
‘രാവണനെ’ അനശ്വരനാക്കിയ അരവിന്ദ് ത്രിവേദി അന്തരിച്ചുarvind trivedi, arvind trivedi dies, അരവിന്ദ് ത്രിവേദി, arvind trivedi dead, arvind trivedi passes away, Ramayan, Ravan, ramayan Ravan dead, sunil lahri, arun govil, dipika chikhalia, Ramayan, Ramanand Sagar, ravana, arvind trivedi dead, raavan, ramayana
The moderation of comments is automated and not cleared manually by malayalam.indianexpress.com
X