/indian-express-malayalam/media/media_files/uploads/2017/01/pulimurugan-4.jpg)
മലയാള സിനിമയെ ചരിത്രത്തിന്റെ ഭാഗമാക്കിയാണ് പുലിമുരുകൻ നൂറു കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ചത്. മലയാളത്തിലെ എക്കാലത്തേയും ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രം മോഹൻലാലിന്റെ അഭിനയ പ്രതിഭകൊണ്ടും സാങ്കേതിക തികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. യഥാർഥ കടുവയെ വച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളും സിനിമയെ വ്യത്യസ്‌തമാക്കി. എന്നാൽ സിനിമയുടെ ക്ലൈമാക്‌സ് രംഗത്ത് മോഹൻലാൽ ഡമ്മി കടുവയുമായി ഏറ്റുമുട്ടുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദീവസം പ്രത്യക്ഷപ്പെട്ടു.
ഇത് ജനങ്ങളെ പറ്റിച്ചതാണെന്നും സിനിമയിൽ യഥാർഥ കടുവയെ അല്ല ഉപയോഗിച്ചതെന്നുമുളള വാദങ്ങൾ വീണ്ടും സജീവമായി. സിനിമ ഇറങ്ങുന്നതിനു മുൻപും ഇത്തരം വാദങ്ങൾ ഉടലെടുത്തിരുന്നെങ്കിലും യഥാർഥ കടുവയെ ഉപയോഗിച്ച് തായ്‌ലന്റിലെ കാഞ്ചനാപുരി ഗ്രാമത്തിൽ വച്ച് എടുത്ത രംഗങ്ങൾ പുറത്തുവിട്ടിരുന്നു. സിനിമയുടെ സംവിധായകൻ വൈശാഖ് കടുവകളുടെ കൂടെ നിൽക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്ന പുതിയ ചിത്രങ്ങൾ പ്രേക്ഷകരിൽ വീണ്ടും സംശയമുണർത്തിയിരിക്കുകയാണ്.
പക്ഷേ പുറത്തു വന്ന ചിത്രങ്ങൾ റിഹേഴ്‌സലിന്റേതാണെന്നും അതിൽ ഡമ്മി കടുവയെ ആണ് ഉപയോഗിച്ചതെന്നും പുലിമുരുകന്റെ കലാസംവിധായകൻ ജോസഫ് നെല്ലിക്കൽ മനോരമ ഓൺലൈനോട് പറഞ്ഞു. യഥാർഥ കടുവയുടെ അതേ രൂപവും വലിപ്പവും ഭാരവുമുളള ഡമ്മി ഉപയോഗിച്ചാണ് റിഹേഴ്‌സൽ നടത്തിയതെന്നും പറയുന്നു. ക്യാമറയിൽ നിന്നുളള കടുവയുടെ ദൂരവും ആംഗിളും അറിയാനാണ് ഡമ്മി ഉപയോഗിച്ചതെന്നും ജോസഫ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.