scorecardresearch

വർഷങ്ങൾക്കു ശേഷം എന്നെ പഴയ കാലങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി: വിനീതിന് നന്ദി പറഞ്ഞ് മോഹൻലാൽ

"അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി (ഫിലോസഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു."

"അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി (ഫിലോസഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു."

author-image
Entertainment Desk
New Update
Mohanlal |  Vineeth Sreenivasan

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ഓടി കൊണ്ടിരിക്കുകയാണ്. ചിത്രം കണ്ട മോഹൻലാലിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

വർഷങ്ങൾക്കു ശേഷം തന്നെ പഴയകാലത്തേക്ക് കൂട്ടികൊണ്ടുപോയി എന്നാണ് മോഹൻലാൽ പറയുന്നത്. ഭാര്യ സുചിത്രയ്ക്ക് ഒപ്പമിരുന്ന് സിനിമ കാണുന്നതിന്റെ ഒരു ചിത്രവും മോഹൻലാൽ പങ്കിട്ടുണ്ട്. ഒപ്പം സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും. 

"കടന്നുപോയ കാലത്തിലേക്ക് ജീവിതസായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞുനോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം.

വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി.

Advertisment

കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി (ഫിലോസഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു.
വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി. 


സ്നേഹപൂർവ്വം

മോഹൻലാൽ."

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: