മോഹന്‍ലാല്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് നീരാളി. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയിലെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. കൊക്കയിലേക്ക് മറിയാന്‍ പോകുന്ന ട്രക്കില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്.

മോഹന്‍ലാല്‍ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. 2018 ലെ മോഹന്‍ലാലിന്റെ ആദ്യ സിനിമയായിട്ടായിരിക്കും നീരാളി റിലീസിനെത്തുന്നത്. നിലവില്‍ മുംബൈയില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

നീരാളി ഒരു ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിക്കുന്ന സിനിമയായിരിക്കുമെന്ന് സംവിധായകന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. തടി കുറഞ്ഞ് ഒരു യുവാവിന്റെ ലുക്കിലാണ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അത്തരമൊരു ലുക്കും പുറത്ത് വന്നിരുന്നു.

സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത് സാജു തോമസാണ്. സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ്, സായ് കുമാര്‍, പാര്‍വ്വതി നായര്‍, ദിലീഷ് പോത്തന്‍, അനുശ്രീ, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം മീന, തൃഷ, എന്നിവര്‍ നായികമാരായി അഭിനയിക്കുന്നുണ്ടെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ