രേവതി എറിഞ്ഞ കല്ല്‌ ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറി; ‘കിലുക്ക’ത്തിലെ അറിയാക്കഥകള്‍

‘കിലുക്കത്തിന്’ ഇന്ന് മുപ്പത് വയസ്സ്

kilukkam, KILUKKAM, kilukkam comedy, kilukkam movie, kilukkam full movie download, കിലുക്കം

ഏറ്റവും കൂടുതൽ ചിരിപ്പിച്ച മലയാള സിനിമകളുടെ പേര് ചോദിച്ചാൽ അതിൽ ആദ്യ അഞ്ചിൽ ഇടം നേടാൻ സാധ്യതയുള്ള സിനിമയാണ് ‘കിലുക്കം’. മോഹൻലാൽ, ജഗതി ശ്രീകുമാർ, രേവതി, തിലകൻ, ഇന്നസെന്റ്, ജഗദീഷ് തുടങ്ങിയ വമ്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 1991 ഓഗസ്റ്റ് 15നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തിയറ്ററുകളിൽ ചിരി പടർത്തി 300 ഓളം ദിവസം ഓടി മലയാളത്തിലെ സൂപ്പർ ഹിറ്റായ ചിത്രത്തിന്റെ 30 -ാം വാർഷികമാണ് ഇന്ന്.

ചിത്രത്തിന്റെ മുപ്പതാം വാർഷിക ദിനത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ചില സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിലെ ഒരു രസകരമായ രംഗം ഷൂട്ട് ചെയ്തപ്പോൾ ജഗതിക്ക് പരുക്ക് പറ്റിയതാണ് ഒരു സംഭവം. മാതൃഭൂമിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പ്രിയദർശൻ തന്നെയാണ് ഇത് പറഞ്ഞത്.

“രേവതിയുടെ കഥാപാത്രം വഴക്കു കൂടി ജഗതിയുടെ നിശ്ചലിനെ കല്ലെറിയുന്ന ദൃശ്യമുണ്ട്. കല്ലെറിയുന്ന സമയത്ത് ജഗതിയുടെ തൊട്ടു പിന്നില്‍ ഒരു കണ്ണാടിയുണ്ടായിരുന്നു. ജഗതിയെ രേവതി കല്ലെറിഞ്ഞപ്പോള്‍ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറിയിരുന്നു. എന്നാല്‍ ജഗതി ടേക്ക് എടുത്ത് അവസാനിപ്പിക്കുന്നത് വരെ ശരീരത്തില്‍ ചില്ലു കൊണ്ട വിവരം പറഞ്ഞില്ല. വേദന കടിച്ചുപിടിച്ച് രംഗം ഭംഗിയായി അഭിനയിച്ചു തീർത്തു. അത്രയ്ക്ക് അര്‍പ്പണ ബോധമായിരുന്നു ജഗതിക്ക് സിനിമയോട് ഉണ്ടായിരുന്നത്” പ്രിയദർശൻ പറഞ്ഞു.

കിലുക്കത്തിന്റ്റെ വിജയത്തിൽ പ്രധാനമായത് മോഹൻലാലും ജഗതിയും തമ്മിലുളള കെമിസ്ട്രി ആണെന്ന് പ്രിയദർശൻ പറയുന്നുണ്ട്. മനസികാസ്വാസ്ഥ്യമുള്ള കഥാപാത്രത്തെ മനോഹരമാക്കിയ രേവതിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണെന്ന് അദ്ദേഹം പറയുന്നു. തിലകൻ, മുരളി, വേണു നാഗവള്ളി, ജഗതി തുടങ്ങിയ അതുല്യ പ്രതിഭകൾ ഇല്ലാത്തത് കൊണ്ട് കിലുക്കം പോലൊരു ചിത്രം എടുക്കാനുള്ള ധൈര്യം ഇനിയില്ലെന്നും പ്രിയദർശൻ അഭിമുഖത്തിൽ പറയുന്നു.

മോഹൻലാൽ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതാണ് പുറത്തുവരുന്ന മറ്റൊരു സംഭവം. ‘ഊട്ടിപ്പട്ടണം’ ഗാനത്തിലെ മോഹൻലാൽ ട്രെയിനിനു മുകളിൽ നിന്നും ഡാൻസ് ചെയ്യുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ ലൈൻ കമ്പിയിൽ തട്ടാതെ രക്ഷപ്പെട്ടതാണ് സംഭവം.

പ്രൊഡക്ഷൻ ടീമിന്റെ ശ്രദ്ധയിൽ പെടാതിരുന്ന കമ്പി ജഗതി കാണുകയും മോഹനലാലിനോട് പറയുകയും ഉടൻ തന്നെ അദ്ദേഹം ,മറ്റൊന്നും ചിന്തിക്കാതെ താഴ്ന്ന് കിടക്കുകയും ചെയ്തത് കൊണ്ടാണ് ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യതയുള്ള ആ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് എന്ന് പറയുന്നു.

Also read: അറുപതിന്റെ നിറവില്‍ സുഹാസിനി, ആശംസകള്‍ നേര്‍ന്ന് പ്രിയപ്പെട്ടവര്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal revathy jagathy sreekumar kilukkam malayalam comedy movie turns 30

Next Story
‘പരം സുന്ദരി’യുമായി അഹാന; കൈയടിച്ച് ആരാധകർAhaana Krishna, അഹാന കൃഷ്ണ, param sundari song, param sundari video, Ahaana Krishna dance, Ahaana Krishna instagram, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express