scorecardresearch

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ 'മരയ്‌ക്കാര്‍' നവംബര്‍ 1ന് തുടങ്ങും

മോഹന്‍ലാലിനെക്കൂടാതെ മധു, പ്രഭു, പ്രണവ് മോഹന്‍ലാല്‍ എന്നിവരും പ്രിയദര്‍ശന്റെ 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

മോഹന്‍ലാലിനെക്കൂടാതെ മധു, പ്രഭു, പ്രണവ് മോഹന്‍ലാല്‍ എന്നിവരും പ്രിയദര്‍ശന്റെ 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

author-image
WebDesk
New Update
ഞാനും പ്രണവിനെ പോലെ സിനിമയിൽ പെട്ടുപോയതാണ്: മോഹൻലാൽ

Mohanlal Priyadarshan Pranav Mohanlal Marakkar - Arabikadalinte Simham to start rolling on November 1

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.  ചിത്രം അടുത്ത ഓണത്തിനു റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.  മോഹന്‍ലാല്‍ ചിത്രങ്ങളായ 'ഒടിയന്‍', 'ലൂസിഫര്‍', 'ഡ്രാമ' എന്നീ ചിത്രങ്ങള്‍ ഡിസംബര്‍ 14, മാര്‍ച്ച്‌ 28, നവംബര്‍ 1 എന്നീ തീയതികളില്‍ റിലീസ് ചെയ്യുമെന്നും മലയാള മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

ഇപ്പോള്‍ തിരുവനന്തപുരത്ത് 'ലൂസിഫര്‍' ചിത്രീകരണം നടന്നു വരികയാണ്‌.  ഒരു രാഷ്ട്രീയപ്രവര്‍ത്തകനായി മോഹൻലാല്‍ വേഷമിടുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Read More: കൊടിയേന്താന്‍ ലാലേട്ടന്‍: 'ലൂസിഫര്‍' ചിത്രീകരണ ചിത്രങ്ങള്‍, വീഡിയോ

ഇതിനിടെ താന്‍  പ്രധാനമന്ത്രിയെ കണ്ടത് രാഷ്ട്രീയപ്രവേശനം ചർച്ച ചെയ്യാനല്ല. മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന വലിയ ലക്ഷ്യങ്ങളുള്ള ട്രസ്റ്റിനെ കുറിച്ച് അറിയിക്കാനാണ് എന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

Advertisment

"തിരുവനന്തപുരത്ത് ലോക്‌സഭാ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് എനിക്ക് അറിയില്ല. അറിയാത്ത കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ല. ഞാനെന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്," മോഹൻലാൽ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

"മുൻപും ഞാൻ പല പാർട്ടികളുടെയും പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴും ഇത്തരം വാർത്തകൾ പുറത്തുവന്നിരുന്നു", മോഹൻലാൽ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ സെപ്റ്റംബർ മൂന്നിന് നടത്തിയ കൂടിക്കാഴ്ച, മോഹൻലാലിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന വാർത്തയ്ക്ക് എതിരായിരുന്നു താരത്തിന്റെ ഈ മറുപടി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നു എന്നായിരുന്നു വാർത്തകൾ.

Mohanlal Narendra Modi Rss General Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: