Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്

മോഹന്‍ലാല്‍-രഞ്ജിത് ചിത്രം ‘ഡ്രാമ’യുടെ ടീസറെത്തി

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ആശാ ശരത്താണ്

മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘ഡ്രാമ’യുടെ ആദ്യ ടീസര്‍ എത്തി. ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനില്‍ പുരോഗമിക്കുകയാണ്. ലണ്ടനിലെ ഒരു വ്യവസായി എന്നു തോന്നിക്കും വിധമാണ് മോഹന്‍ലാലിന്റെ ഗെറ്റപ്പ്. ഓടിവന്ന് കാറിലേക്ക് മറിയുന്ന സൂപ്പര്‍സ്റ്റാറിനെയാണ് ടീസറില്‍ കാണുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ആശാ ശരത്താണ്. ‘ദൃശ്യം’, ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നത് ‘ഡ്രാമ’യിലൂടെയാണ്.

അടുത്തിടെ ഇരുവരും ലണ്ടനിലെ തെരുവിലൂടെ കാറില്‍ പോകുന്നതിന്റെ വീഡിയോ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഫുള്‍ എക്സൈറ്റ്മെന്റിലാണ് തങ്ങള്‍ എന്നാണ് രണ്ടു പേരും പറയുന്നത്.

ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

‘ബിലാത്തികഥ’ എന്ന ചിത്രം രഞ്ജിത്ത് യുകെയില്‍ വച്ച് ഷൂട്ട് ചെയ്യുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിച്ച ‘ബിലാത്തികഥ’യുടെ തിരക്കഥയും സംഭാഷണവും സേതുവാണ്. ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സ് യുകെ ലിമിറ്റഡ്, വര്‍ണചിത്ര ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന സിനിമ ചിത്രീകരിക്കും എന്നായിരുന്നു നേരത്തെ വന്ന വിവരം. ഉണ്ണി ആറിന്റെ ‘ലീലയ്ക്ക് ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമയായിരുന്നു ബിലാത്തികഥ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal ranjith film drama teaser

Next Story
Bigg Boss Malayalam 29 June 2018 Episode 5 : ‘അവള്‍ വീട്ടില്‍ പണിയൊന്നും ചെയ്യാറില്ലേ’; പേളിയെ കുറിച്ച് അര്‍ച്ചന സുശീലന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com