മലയാള സിനിമയിലെ എറ്റവും വലിയ ഹിറ്റ് കൂട്ടുക്കെട്ട് ഏതാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ മലയാളികള്‍ പറയും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ട് എന്ന്. മോഹന്‍ലാലിന് ഒരു അയലത്തെ പയ്യന്‍ ഇമേജ് ഉണ്ടാക്കി കൊടുത്തതും കുസൃതി നിറഞ്ഞ വേഷങ്ങള്‍ നല്‍കി മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയതും പ്രിയദര്‍ശനാണ്.

സംവിധായകന്‍-നടന്‍ എന്നതിനപ്പുറം ഏറെ വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന ബന്ധമാണ് പ്രിയദര്‍ശനും മോഹന്‍ലാലും തമ്മില്‍. അവര്‍ തന്നെ ഇക്കാര്യം പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ പ്രിയദര്‍ശനുമായുള്ള സൗഹൃദത്തിന്റെ സുന്ദര നിമിഷം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

Tabu on Priyadarshan Mohanlal Kaalapaani

Tabu on Priyadarshan Mohanlal Kaalapaani

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചിത്രം പങ്കുവച്ചാണ് തനിക്ക് പ്രിയദര്‍ശനുമായുള്ള സൗഹൃദം എത്രത്തോളം ആഴമുള്ളതാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രിയദര്‍ശനൊപ്പം ഇരിക്കുന്ന ചിത്രം മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവച്ചിരിക്കുന്നത്. എണ്ണമറ്റ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ സൗഹൃദമാണ് പ്രിയദര്‍ശനുമായുള്ളതെന്ന് മോഹന്‍ലാല്‍ കുറിച്ചു. അന്നും ഇന്നും എപ്പോഴും കൈ കോര്‍ത്തിരിക്കുന്നതാണ് തങ്ങളുടെ സൗഹൃദമെന്നും മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ കൂട്ടുക്കെട്ട് എന്നുവേണം മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിനെ വിശേഷിപ്പിക്കാൻ. ഒന്നിച്ചു ചെയ്ത സിനിമകളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റായി. ഇരുവരും ഒന്നിച്ചുള്ള സിനിമകളെല്ലാം ബോക്‌സോഫീസിലും വലിയ വിജയം നേടിയവയാണ്.

Director Priyadarshan, Mohanlal, Manju Warrier, Pranav Mohanlal, Madhu, Marakkar: Arabikkadalinte Simham, Priyadarshan, Sunil Shetty, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം, താളവട്ടം, കിലുക്കം, വെള്ളാനകളുടെ നാട്, മിന്നാരം, വന്ദനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, തേന്‍മാവിന്‍ കൊമ്പത്ത്, അഭിമന്യു, കാലാപാനി എന്നിവയെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook