Mohanlal’s Lucifer gets a special show: ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ ചിത്രം പത്താന്‍കോട്ടിലെ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി പ്രദര്‍ശിപ്പിക്കപ്പെടുന്നു. ആ അംഗീകാരം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിനായിരിക്കും ഇനി മുതല്‍. പ്രത്യേക പ്രദര്‍ശനമാണ് വെള്ളിയാഴ്ച വ്യോമ സേനാംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

Read More: ‘ലൂസിഫറി’നു രണ്ടാം ഭാഗമോ? പ്രതീക്ഷയേകി പൃഥിരാജ്

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 100 കോടി ക്ലബ്ലില്‍ ഇടം നേടിയ ചിത്രം, 200 കോടി കടക്കുമോ എന്ന പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ് മോഹന്‍ലാല്‍ ആരാധകര്‍. ഏറെക്കാലത്തിനു ശേഷം വിന്റേജ് മോഹന്‍ലാലിനെ വളരെ സ്‌റ്റൈലിഷ് ആയി കാണാന്‍ സാധിച്ചു എന്നതാണ് ‘ലൂസിഫറി’ന്റെ ജനപ്രീതിയ്ക്കു പിറകിലെ പ്രധാന കാരണങ്ങളിലൊന്ന്. മോഹന്‍ലാലെന്ന താരത്തെയും നടനെയും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ സാധിച്ചു എന്നതാണ് പൃഥിരാജ് എന്ന നവാഗതസംവിധായകന്റെ വിജയം.

lucifer, mohanlal movie lucifer, മോഹൻലാൽ ലൂസിഫർ, lucifer movie, ലൂസിഫര്‍, lucifer movie review, ലൂസിഫര്‍ സിനിമാ റിവ്യൂ, ലൂസിഫര്‍ റിവ്യൂ, musical movie, lucifer review, lucifer critics review, ലൂസിഫര്‍ ക്രിട്ടിക് റിവ്യൂ, lucifer movie review, lucifer movie audience review, prithviraj sukumaran, avengers endgame, avengers endgame movie review, avengers endgame full movie, avengers endgame review, avengers endgame movie download, avengers endgame box office collection, avengers endgame movie release, avengers endgame movie, avengers endgame cast, avengers endgame india release, അവഞ്ചേഴ്സ് റിലീസ്, അവഞ്ചേഴ്സ് എൻഡ് ഗെയിം

Lucifer

More Lucifer news: ‘ലൂസിഫര്‍’ മാര്‍ക്കറ്റ്‌ ചെയ്യപ്പെട്ട രീതികള്‍

തന്റെ ഇഷ്ട താരത്തെ തനിക്കും തന്നെപ്പോലെയുള്ള ആരാധകര്‍ക്കും ഇഷ്ടപ്പെടുന്നത് പോലെ സ്‌ക്രീനിലെത്തിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പൃഥ്വിരാജ് ‘ലൂസിഫറി’ന്റെ പ്രൊമോഷന്‍ സമയത്ത് പറഞ്ഞിട്ടുണ്ട്. ആ വാക്കുകളെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ‘ലൂസിഫര്‍’ എന്ന ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടി, മറ്റൊരു മോഹന്‍ലാല്‍ ആരാധകന്‍ തയ്യാറാക്കിയ ചിത്രം. തിരക്കഥയിലും മെയ്ക്കിങിലുമെല്ലാം മോഹന്‍ലാല്‍ എന്ന താരത്തെയും അദ്ദേഹത്തിന്റെ താരമൂല്യത്തേയും മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള സിനിമയാണ് ‘ലൂസിഫര്‍’.

Mohanlal Lucifer anthem video

മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാല്‍ കൂടാതെ വിവേക് ഒബ്‌റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.

സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, , സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook