Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

ഇരുനൂറ് കോടി കടക്കുന്ന ആദ്യ മലയാള ചിത്രമായി ‘ലൂസിഫര്‍’

മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്സ്ഓഫീസ് നേട്ടമാണിത്.

mohanlal movie lucifer, Lucifer 2, മോഹൻലാൽ ലൂസിഫർ, box office collection, ബോക്സ് ഓഫീസ് കളക്ഷൻ, lucifer movie, ലൂസിഫര്‍, lucifer movie review, ലൂസിഫര്‍ സിനിമാ റിവ്യൂ, ലൂസിഫര്‍ റിവ്യൂ, musical movie, lucifer review, lucifer critics review, ലൂസിഫര്‍ ക്രിട്ടിക് റിവ്യൂ, lucifer movie review, lucifer movie audience review, ലൂസിഫര്‍ പ്രേക്ഷക പ്രതികരണം, lucifer movie public review, mohanlal, vivek oberoi, manju warrier, tovino thomas, sachin khedekar, prithviraj sukumaran, movie review, മോഹന്‍ലാല്‍, പ്രിഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

lMohanlal Lucifer: സ്റ്റീഫന്‍ നെടുമ്പള്ളി അങ്ങനെ വെറുതെ പോകാന്‍ വേണ്ടി വന്നതല്ല. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘ലൂസിഫര്‍’ അങ്ങനെ 200 കോടി കളക്ഷന്‍ സ്വന്തമാക്കി. 200 കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമാണ് ലൂസിഫര്‍. ഇക്കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്.

മലയാള സിനിമയില്‍ ആദ്യമായി നൂറുകോടി ക്ലബ്ബിലും 150 കോടി ക്ലബ്ബിലും ഇടം പിടിക്കുന്ന ചിത്രം മോഹന്‍ലാലിന്റെ ‘പുലിമുരുഗന്‍’ ആയിരുന്നു. ഇപ്പോള്‍ 200 കോടി എന്ന നേട്ടവും ഒരു മോഹന്‍ലാല്‍ ചിത്രം തന്നെ സ്വന്തമാക്കിയിരിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്സ്ഓഫീസ് നേട്ടമാണിത്.

‘ലുസിഫര്‍’ 100 കോടി ക്ലബ്ബില്‍ എത്തിയത് വെറും എട്ട് ദിവസങ്ങള്‍ കൊണ്ടാണെങ്കില്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത് വെറും 21 ദിവസങ്ങള്‍ കൊണ്ടാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

Read More: ‘ലൂസിഫര്‍’ ഡിജിറ്റല്‍ അവകാശം എത്ര രൂപയ്ക്ക് വാങ്ങി? ‘മധുരരാജ’ എന്ന് വരും?: ആമസോണ്‍ പ്രൈമിനോട് ആരാധകര്‍

ഏറെക്കാലത്തിനു ശേഷം മോഹന്‍ലാല്‍ ആരാധകര്‍ക്ക് അവരുടെ ‘വിന്റേജ് ലാലേട്ടനെ’ തിരിച്ചു കൊടുക്കാനായി എന്നതാണ് ‘ലൂസിഫറി’ന്റെ പ്രധാന വിജയങ്ങളിലൊന്ന്. മോഹന്‍ലാലെന്ന താരത്തെ അടുത്തിടെ ഏറ്റവും സ്‌റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും ‘ലൂസിഫറി’നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, , സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്‍, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

“സ്റ്റോറി-ലൈന്‍’ ആവറേജ് ആയിരിക്കുമ്പോഴും സിനിമയെ ആവറേജിനു മുകളിലേക്ക് കൊണ്ടു പോയത് സിനിമയുടെ ‘മേക്കിംഗ്’ ആണ്. വളരെ ‘സ്‌റ്റൈലിഷ്’ ആയിട്ടാണ് പൃഥ്വിരാജ് ‘ലൂസിഫര്‍’ ഒരുക്കിയിരിക്കുന്നത്. വളരെ നിസാരമെന്നു കരുതുന്ന കാര്യങ്ങളില്‍ പോലും സംവിധായകന്‍ പുലര്‍ത്തിയ സൂക്ഷ്മത, ശ്രദ്ധിക്കാതെ പോവാന്‍ കാഴ്ചക്കാര്‍ക്കുമാവില്ല. നൂറു ശതമാനം അര്‍പ്പണ ബോധത്തോടെ, മുന്നില്‍ കിട്ടിയ സബ്‌ജെക്റ്റിനെ ‘ട്രീറ്റ്’ ചെയ്‌തെടുക്കാന്‍ പൃഥിരാജ് എന്ന നവാഗത സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകന്‍ എന്ന രീതിയില്‍ ‘ലൂസിഫറി’ല്‍ തന്നെ രേഖപ്പെടുത്താന്‍ പൃഥ്വിരാജിന് ആയിട്ടുണ്ട്.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal prithviraj movie lucifer enters 200 crores club

Next Story
എന്റെ മുഖത്തടിച്ചല്ല പ്രശസ്തി നേടേണ്ടത്; തൃശൂർ പൂര വിവാദത്തിൽ റസൂൽ പൂക്കുട്ടിResul Pookutty, Oscar 2019, Sarpakal, Kalmesh Pandey, Rajanikanth, Akshaykumar, 2.0, , Slumdog Millionaire, റസൂൽ പൂക്കുട്ടി സംവിധായകൻ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com