scorecardresearch
Latest News

മോഹന്‍ലാലിനെ അടവുകള്‍ പഠിപ്പിച്ച് പൃഥ്വി; ചിത്രീകരണ വീഡിയോ പുറത്ത്

ഏറെ കയ്യടി കിട്ടിയ സീനായിരുന്നു മോഹന്‍ലാല്‍ പൊലീസ് ഓഫിസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം

Mohanlal, Prithviraj Manju Warrier, Tovino Thomas, Lucifer location pictures, video: ലൂസിഫര്‍, ലൂസിഫര്‍ ചിത്രങ്ങള്‍, ലൂസിഫര്‍, വീഡിയോ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിന്റെ 19-ാമത്തെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. സിനിമയിലെ ഒരു ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണവീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടള്ളത്. ഏറെ കയ്യടി കിട്ടിയ സീനായിരുന്നു മോഹന്‍ലാല്‍ പൊലീസ് ഓഫിസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം.

ഇതാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സംഘട്ടന സംവിധായകന്റെ സഹായമില്ലാതെയാണ് പൃഥ്വിരാജ് ഈ രംഗം ചിത്രീകരിച്ചത്. മോഹന്‍ലാലിന് ഓരോ ചുവടുകളും പൃഥ്വി പറഞ്ഞു കൊടുക്കുന്നത് വീഡിയോയില്‍ കാണാം. നേരത്തേയും സിനിമയുടെ ചിത്രീകരണ രംഗങ്ങള്‍ പുറത്ത് വിട്ടിരുന്നു.

Read More: ഇരുനൂറ് കോടി കടക്കുന്ന ആദ്യ മലയാള ചിത്രമായി ‘ലൂസിഫര്‍’

ഏറെ പ്രേക്ഷക പ്രശംസ നേടി ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് എന്നിവരും പ്രധാന കഥാപാത്രങ്ങ്രളെ അവതരിപ്പിക്കുന്നുണ്ട്.  മുരളി ഗോപി തിരക്കഥയെഴുതുന്ന മോഹന്‍ലാല്‍ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തില്‍ ടൊവിനോ വില്ലന്‍ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്.   ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal prithviraj manju warrier tovino thomas lucifer location video

Best of Express