Empuraan: Mohanlal-Prithviraj ‘Lucifer 2’: മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞു പോയ മാസങ്ങളിൽ മലയാള സിനിമാലോകം കണ്ടത്. വൈകാതെ തന്നെ ലൂസിഫറിനു ഒരു സീക്വല്‍ ഉണ്ടാകും എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ‘എമ്പുരാന്‍’ എന്ന് പേരുള്ള ചിത്രമായിരിക്കും അത് എന്ന് മോഹന്‍ലാലിന്റെ വീട്ടില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ലൂസിഫര്‍ ടീം തന്നെയാണ് ‘എമ്പുരാന്‍’ എന്ന ചിത്രത്തിന് പിന്നില്‍ എന്നും മോഹന്‍ലാല്‍ പറഞ്ഞു. അപ്പോള്‍ മുതല്‍ ഈ സിനിമയുടെ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ലാല്‍ ആരാധകര്‍.
മോഹന്‍ലാല്‍-പൃഥ്വിരാജ് എന്നിവര്‍ മറ്റു സിനിമാ തിരക്കുകളിലേക്ക് തിരിഞ്ഞതോടെ ‘എമ്പുരാന്‍’ വിശേഷങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത് കുറഞ്ഞു. എന്നാല്‍ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് മോഹന്‍ലാല്‍ തന്നെ ‘എമ്പുരാന്‍’ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്.
Mohanlal – Prithviraj Empuraan (Lucifer sequel) to start filming by 2020 end: ‘ലൂസിഫര്‍’ എന്ന വിജയചിത്രത്തിനു ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി ടീം ഒന്നിക്കുന്ന ‘എമ്പുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണം 2020 അവസാനതോടെയാവും ആരംഭിക്കുക എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു വീഡിയോ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇത് പറഞ്ഞത്. സംവിധായകന്‍ പൃഥ്വിരാജ് അതിന്റെ കഥ-തിരക്കഥ ജോലികളില്‍ വ്യാപൃതനാണ് എന്നും കഥ ഏതാണ്ട് പൂര്‍ത്തിയായി എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Read Also: Empuraan: ‘എമ്പുരാൻ’ വരുന്നു: നയിക്കാൻ അതേ നാൽവർ സംഘം
Empuraan Meaning: എമ്പുരാൻ: വാക്കിന്റെ വകഭേദങ്ങൾ
ഇന്നലെ എമ്പുരാൻ എന്ന ടൈറ്റിൽ അനൗൺസ് ചെയ്യപ്പെട്ടതു മുതൽ പേരിന്റെ ഉത്പത്തിയെ കുറിച്ച് കൗതുകകരമായ നിരവധി ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. എൻപുരാൻ/ എമ്പുരാൻ എന്ന നാമത്തിന്റെ വകഭേദങ്ങളായിട്ടാവാം പിന്നീട് തമ്പുരാൻ, തമ്പ്രാൻ, തമ്പ്രാ, എമ്പ്രാ, എമ്പ്രാൻ എന്നിങ്ങനെയുള്ള വാക്കുകൾ ഉണ്ടായത് എന്നാണ് ഒരു നിരീക്ഷണം. നീലേശ്വരത്തും മറ്റും യാഗങ്ങൾ കഴിക്കുന്ന ബ്രാഹ്മരണയെും എമ്പ്രാൻമാർ എന്നു വിശേഷിപ്പിക്കാറുണ്ടെന്ന് ശബ്ദതാരാവലിയിലും പറയുന്നുണ്ട്. സമാനമായി എൻപോൻ, എൻപെരുമാൻ തുടങ്ങിയ പ്രയോഗങ്ങളും നിലവിലുണ്ട്. തുളുനാട്ടിലെ ബ്രാഹ്മണർ എന്നാണ് എൻപെരുമാൻ എന്ന വാക്കിന് ശബ്ദതാരാവലി നൽകുന്ന നിർവ്വചനം.
Read Here: Empuraan: എമ്പുരാൻ: വാക്കിന്റെ വകഭേദങ്ങൾ

Who is Empuraan? : ആരാണ് എമ്പുരാൻ ?: പൃഥ്വിരാജ് പറയുന്നത്
‘തമ്പുരാനും ദൈവത്തിനും ഇടയിൽ നിൽക്കുന്ന ഒരു എൻറ്റിറ്റി’ എന്നാണ് ‘എമ്പുരാൻ’ എന്ന പേരിന് പൃഥ്വിരാജും മുരളി ഗോപിയും നൽകുന്ന വ്യാഖ്യാനം. ‘താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ… ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ… മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ…
ഇരുളിൻ വാനിൽ നീറും നീറാ സൂര്യനേ… എതിരി ആയിരം, എരിയും മാനിടം. അതിരിടങ്ങളോ അടർക്കളം… തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു… താരാധിപന്മാർ നിന്നെ…എമ്പുരാനേ..’ എന്ന് ലൂസിഫറിന്റെ തീം ഗാനത്തിലും എമ്പുരാനെ വിശേഷിപ്പിക്കപ്പെട്ടിരുന്നു.
Read Also: ആരാധകലോകം കാത്തിരിക്കുന്ന ‘എമ്പുരാന്‍’ ആര് ?: പൃഥ്വിരാജ് പറയുന്നു