scorecardresearch

എനിക്കും ലാലിനും ശങ്കറിനും പുതു ജീവിതം കിട്ടിയിട്ട് 40 വർഷം; പൂർണിമ ഓർക്കുന്നു

ഫാസിൽ രചനയും സംവിധാനവും നിർ‌വഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

ഫാസിൽ രചനയും സംവിധാനവും നിർ‌വഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

author-image
Entertainment Desk
New Update
Manjil Virinja Pookkal, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, Mohanlal, മോഹൻലാൽ, Poornima, പൂർണിമ, Shankar, ശങ്കർ, iemalayalam, ഐഇ മലയാളം

നാൽപ്പത് വർഷം മുൻപ് ഒരു ക്രിസ്മസ് ദിനത്തിലാണ് മലയാള സിനിമയിലേക്ക് മൂന്ന് ചെറുപ്പക്കാരുടെ വരവ്. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ​ വിരിഞ്ഞ​ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആ മൂന്ന് ചെറുപ്പക്കാർ മോഹൻലാലും പൂർണിമ ഭാഗ്യരാജും ശങ്കറുമായിരുന്നു. തങ്ങളുടെ ആദ്യ ചിത്രത്തിന്റെ ഓർമകൾ പങ്കു വയ്ക്കുകയാണ് പൂർണിമ.

Advertisment

ഫാസിൽ രചനയും സംവിധാനവും നിർ‌വഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യം അഭിനയിച്ചതെങ്കിലും മോഹൻലാലിന്റെ പുറത്തിറങ്ങിയ ആദ്യചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. പുതുമുഖം തന്നെയായിരുന്ന ശങ്കർ നായകനായഭിനയിച്ച ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ്‌ മോഹൻലാൽ കൈകാര്യം ചെയ്തത്. പൂർണ്ണിമ ജയറാമായിരുന്നു ഈ ചിത്രത്തിലെ നായിക. പൂർണ്ണിമയുടേയും ആദ്യചിത്രമായിരുന്നു ഇത്. കൊടൈക്കനാലിലായിരുന്നു മഞ്ഞിൽ വരിഞ്ഞ പൂക്കളുടെ ചിത്രീകരണം പൂർത്തീകരിച്ചത്.

മൂവർക്കും പുറമെ പ്രതാപചന്ദ്രൻ, ആലുംമൂടൻ, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Advertisment

മനോഹരമായ ഗാനങ്ങളാൽ ഈ ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടി. മിഴിയോരം, മഞ്ഞണിക്കൊമ്പിൽ തുടങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനരചന നിർവ്വഹിച്ചത് ബിച്ചു തിരുമലയായിരുന്നു. സംഗീതസംവിധാനം ജെറി അമൽദേവും.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: