scorecardresearch

ജീവിതമെന്ന ബ്ലോക്ക് ബസ്റ്ററിലെ നായികയ്ക്ക് ഇന്ന് പിറന്നാൾ; പ്രിയപ്പെട്ട സുചിയ്ക്ക് ആശംസകളുമായി മോഹൻലാൽ

Suchitra Mohanlal Birthday: വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ തന്നെ മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്നു സുചിത്ര

Suchitra Mohanlal Birthday: വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ തന്നെ മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്നു സുചിത്ര

author-image
Entertainment Desk
New Update
Suchithra Mohanlal Birthday

മോഹൻലാലും സുചിത്രയും

പ്രിയപ്പെട്ട സുചിയ്ക്ക് പിറന്നാൾ ആശംസകളുമായി മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. മോഹൻലാലിന്റെ ജീവിതപങ്കാളിയായ സുചിത്ര മോഹൻലാലിന്റെ ജന്മദിനമാണിന്ന്. സുചിത്രയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

"ഹാപ്പി ബർത്ത്ഡേ ഡിയർ സുചി," എന്ന അടിക്കുറിപ്പിനൊപ്പമാണ് മോഹൻലാൽ ചിത്രം പങ്കിട്ടിരിക്കുന്നത്. ‘ലാലേട്ടന്‍റെ ജീവിതമെന്ന ബ്ലോക്ക് ബസ്റ്ററിലെ നായികയ്ക്ക് പിറന്നാൾ ആശംസകൾ’എന്നാണ് ഒരു ആരാധകന്റെ കമന്റ്.

Also Read: എവിടെയായിരുന്നു മുത്തേ? മുന്നേ വന്നിരുന്നെങ്കിൽ ശിഷ്യനാക്കുമായിരുന്നല്ലോ; കിലി പോളിനെ സംഗീതം പഠിപ്പിച്ച് ബിന്നി

മകൾ വിസ്മയയും സുചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. "ഈ ഇൻക്രെഡിബിൾ വുമണ് ജന്മദിനാശംസകൾ. നിങ്ങൾ അകവും പുറവും ഒരുപോലെ സുന്ദരിയാണ്! അമ്മേ, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു," എന്നാണ് വിസ്മയയുടെ ആശംസ. 

Advertisment

മോഹൻലാലിനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് സുചിത്ര മോഹൻലാലും. 1988 ഏപ്രില്‍ 28-നായിരുന്നു മോഹന്‍ലാലിന്റേയും സുചിത്രയുടേയും വിവാഹം. തമിഴ് സിനിമാ നിര്‍മാതാവ് കെ.ബാലാജിയുടെ മകളാണ് സുചിത്ര.

Also Read: Padakkalam OTT: പടക്കളം ഒടിടിയിലേക്ക്; എവിടെ കാണാം?

ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.

Read More: 

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: