നിങ്ങളൊരു ഇതിഹാസമായിരുന്നു; സരോജ് ഖാന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

‘ഇരുവർ’ എന്ന ചിത്രത്തിൽ സരോജ് ഖാനൊപ്പം ജോലി ചെയ്ത അനുഭവം ഓർക്കുകയാണ് നടൻ മോഹൻലാൽ

Mohanlal, Saroj Khan, Mohanlal Saroj Khan Iruvar

പ്രശസ്ത ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സിനിമാലോകം. നാല്‍പ്പത് വർഷത്തിലേറെ നീണ്ട കരിയറിൽ ഹിന്ദി സിനിമയിലെ മികച്ച നൃത്ത രംഗങ്ങളില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിക്കാന്‍ കഴിഞ്ഞ സരോജ് മധുബാല മുതല്‍ ഐശ്വര്യ റായ് വരെയുള്ള മുന്‍നിരനായികമാർക്ക് വേണ്ടി നൃത്തസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ‘ഇരുവർ’ എന്ന ചിത്രത്തിൽ സരോജ് ഖാനൊപ്പം ജോലി ചെയ്ത പറ്റിയ അനുഭവം ഓർക്കുകയാണ് നടൻ മോഹൻലാൽ. “ഒരു ഇതിഹാസമായിരുന്നു സരോജ് ഖാൻജി, ‘ഇരുവറി’ലെ വെണ്ണില വെണ്ണില.. എന്ന ഗാനത്തിനു വേണ്ടി അവർക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നു,” എന്നാണ് മോഹൻലാൽ കുറിക്കുന്നത്.

നടൻ പൃഥ്വിരാജ്, ഷാരൂഖ് ഖാൻ, ഗായിക ശ്രേയ ഘോഷാൽ തുടങ്ങി നിരവധി പേർ സരോജ് ഖാന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

ദേശീയ പുരസ്കാര ജേതാവ് കൂടിയായ സരോജ് ഖാൻ (71) ഹൃദയ സ്തംഭനത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മുംബൈയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. ശ്വാസസംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജൂണ്‍ 20നാണ് സരോജ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ബി. സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകൈന ഖാന്‍ എന്നിവരാണ് മക്കള്‍.

നിർമല നാഗ്പാൽ എന്നാണ് സരോജ് ഖാന്റെ യഥാർഥ പേര്. നാൽപ്പത് വർഷത്തിലേറെ നീണ്ട കരിയറിൽ രണ്ടായിരത്തിൽ അധികം ഗാനങ്ങൾക്ക് നൃത്ത സംവിധാനം ചെയ്തു. ‘ദി മദർ ഓഫ് ഡാൻസ്/ കോറിയോ ഗ്രാഫി ഇൻ ഇന്ത്യ’ എന്നാണ് സരോജ ഖാൻ അറിയപ്പെടുന്നത്.

‘നസറാന’ എന്ന ചിത്രത്തിലൂടെയാണ് സരോജ് ഖാന്റെ സിനിമാ പ്രവേശനം. നൃത്ത സംവിധായകൻ ബി. സോഹൻലാലിന്റെ മാർഗനിർദേശപ്രകാരം ‘മധുമതി’ തുടങ്ങിയ ചിത്രങ്ങളില്‍ സഹനർത്തകിയായി. കുറച്ച് വർഷത്തോളം അദ്ദേഹത്തിനൊപ്പം സഹായിയായി പ്രവർത്തിച്ച സരോജ്, ‘ഗീത മേര നാമി’ൽ (1974) സ്വതന്ത്ര നൃത്ത സംവിധായികയായി. മിസ്റ്റർ ഇന്ത്യയിലെ ‘ഹവ ഹവായ്’ (1987) എന്ന ഗാനത്തിൽ ശ്രീദേവിക്കായി നൃത്തം ചിട്ടപ്പെടുത്തിക്കൊണ്ടാണ് സരോജ് ശ്രദ്ധിക്കപ്പെട്ടത്.

ശ്രീദേവിക്കൊപ്പം ‘നാഗിന,’ ‘ചാന്ദ്‌നി’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. 1990 കളിൽ ‘ഏക് ദോ തീന്‍,’ ‘ഹം കോ ആജ് കൽ ഹായ് ഇന്തിസാര്‍,’ ‘ധക് ധക് കർനെ ലഗ,’ ‘ചോളി കെ പീച്ചെ ക്യാ ഹായ്,’ ‘തമ്മ തമ്മ’ എന്നിങ്ങനെ തുടരെ ഹിറ്റുകളായി പിന്നീട്.

സരോജ് ഖാന്റെ ജനപ്രിയ ചിത്രങ്ങളിൽ ‘ഡർ,’ ‘ബാസിഗർ,’ ‘മോഹ്‌റ,’ ‘ദിൽ‌വാലെ ദുൽ‌ഹാനിയ ലേ ജയെങ്കെ,’ ‘പര്‍ദേശ്,’ ‘സോൾജിയർ,’ ‘താൽ,’ ‘വീർ‌-സാര,’ ‘ഡോൺ,’ ‘സാവരിയ,’ ‘ലഗാൻ,’ ‘തനു വെഡ്സ് മനു റിട്ടേൺസ്,’ ‘മണികർ‌ണിക’ എന്നിവ ഉൾപ്പെടുന്നു. തന്റെ പ്രിയ നായിക മാധുരി ദീക്ഷിതുമായി വീണ്ടും ഒന്നിച്ച ‘ഗുലാബ് ഗാംഗി’ലെ (2014) നൃത്തരംഗങ്ങളും ശ്രദ്ധേയമായി.

‘ദേവദാസ്,’ ‘ജബ് വി മെറ്റ്,’ ‘ശൃംഗാരം’ (തമിഴ്) എന്നീ ചിത്രങ്ങൾക്ക് മികച്ച നൃത്തസംവിധായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. ‘ഹം ദിൽ ദേ ചുക്കേ സനം,’ ‘ഗുരു,’ ‘ഖൽനായക്,’ ‘ചാൽബാസ്’ തുടങ്ങിയ സിനിമകൾക്ക് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചു. അവസാന ചിത്രം കലങ്ക് (2019) ആയിരുന്നു.

Read more: Saroj Khan passes away: വിഖ്യാത നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal pay tribute to bollywood choreographer saroj khan

Next Story
“ഐ ലവ് യൂ ഗുഗ്ഗു”; സ്റ്റേജിൽ വച്ച് അങ്കിത സുശാന്തിന്റെ പ്രണയാഭ്യർഥന സ്വീകരിച്ചപ്പോൾSushant Singh Rajput, സുശാന്ത് സിങ് രാജ് പുത്, അങ്കിത, Ankita Lokhande Sushant Singh Ratput death friend sandeep opens about Ankita Lokhande his ex girl friend, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com