scorecardresearch

പുതിയ റേഞ്ച് റോവർ സ്വന്തമാക്കി മോഹൻലാൽ; ചിത്രങ്ങൾ, വീഡിയോ

ഇഷ്ട വാഹനം സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പർസ്റ്റാർ

ഇഷ്ട വാഹനം സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പർസ്റ്റാർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal, Mohanlal car, Range Rover

പുതിയ വാഹനം സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ. ഇനി താരത്തിന്റെ യാത്രകൾ പുതിയ റേഞ്ച് റോവർ കാറിലായിരിക്കും. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി 4.4 v8 ആണ് താരം സ്വന്തമാക്കിയത്.

Advertisment

ഭാര്യ സുചിത്രയ്ക്കും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമാണ് മോഹൻലാൽ വാഹനം സ്വീകരിക്കാനെത്തിയത്. കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് വാഹനം ഏറ്റുവാങ്ങിയത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഇതേ ഷോറൂമിൽ നിന്ന് റേഞ്ച് റോവർ വാങ്ങിയിരുന്നു .

കുറച്ചു മാസങ്ങൾക്കു മുൻപമാണ് മോഹൻലാൽ പുതിയ കാരവൻ സ്വന്തമാക്കിയത്. കേരളത്തിൽ സ്പെഷ്യൽ പർപ്പസ് വാഹനങ്ങൾ നിർമിക്കുന്നതിൽ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസാണ് മോഹൻലാലിന്റെ കാരവാൻ നി‍ർമ്മിച്ചത്.

Advertisment

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'എലോൺ' ആണ് മോഹൻലാലിന്റെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. മോഹൻലാൽ മാത്രം അഭിനയിക്കുന്ന ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയില്ല.

ലിജോ ജോസ് പെല്ലിശ്ശേരിയും സംവിധാന ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ' തിരക്കിലാണിപ്പോൾ മോഹൻലാൽ. സിനിമാസ്വദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയായി. ചിത്രത്തിൽ ഗുസ്തികാരനായിട്ടാണ് മോഹൻലാൽ എത്തുക എന്നതാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14 ന് പുറത്തിറങ്ങും.

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: