scorecardresearch

പെരിയവർ വിടപറഞ്ഞിട്ട് 18 വർഷം; ശിവാജി ഓർമ്മകളിൽ മോഹൻലാൽ

'ഒരു യാത്രാമൊഴി' എന്ന ചിത്രത്തിലെ ഇരുവരും ഒന്നിച്ചുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചു

'ഒരു യാത്രാമൊഴി' എന്ന ചിത്രത്തിലെ ഇരുവരും ഒന്നിച്ചുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഒപ്പമൊരു ഫോട്ടോയെടുക്കാൻ ലാലേട്ടനു പിന്നാലെ നടന്നത് വർഷങ്ങൾ: സുരാജ് വെഞ്ഞാറമൂട്

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലും ശിവാജി ഗണേശനും മത്സരിച്ച് അഭിനയിച്ച 'ഒരു യാത്രാമൊഴി'. ചിന്നനും പെരിയവരുമായി ഇരുവരും സ്ക്രീനിൽ തകർത്തഭിനയിച്ചപ്പോൾ രണ്ടു അഭിനയവിസ്മയങ്ങളെ ഒന്നിച്ച് കണ്ട സന്തോഷമായിരുന്നു പ്രേക്ഷകർക്കും. ശിവാജി ഗണേശൻ എന്ന പ്രതിഭ വിടപറഞ്ഞിട്ട് 18 വർഷങ്ങൾ കടന്നുപോയിരിക്കുന്നു, തന്റെ പെരിയവരെ ഓർക്കുകയാണ് മോഹൻലാൽ.

Advertisment

"ശിവാജി ഗണേശനൊപ്പം സ്ക്രീൻ പങ്കുവയ്ക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. ഒരു അഭിനേതാവ് എന്നതിനേക്കാളും അദ്ദേഹം എനിക്കൊരു കുടുംബാംഗത്തെ പോലെ ആയിരുന്നു. 18 വർഷങ്ങൾ കടന്നു പോയിട്ടും ആ ഓർമ്മകൾ ഇപ്പോഴും ഹൃദയത്തിൽ നിലനിൽക്കുന്നു. പ്രാർത്ഥനകൾ," മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 'ഒരു യാത്രാമൊഴി' എന്ന ചിത്രത്തിലെ ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവെച്ചു.

ഇന്നലെ (ജൂലൈ 21) ആയിരുന്നു ശിവാജി ഗണേശന്റെ 18-ാം ചരമവാർഷികം. 1966-ല്‍ പത്മശ്രീ പുരസ്‌കാരവും 1984 ല്‍ പത്മഭൂഷണും നൽകി രാജ്യം ആദരിച്ച ശിവാജി ഗണേശൻ 2001 ജൂലൈ 21-നാണ് അന്തരിച്ചത്. 1999-ല്‍ പുറത്തിറങ്ങിയ 'പടയപ്പ' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

പ്രിയദർശന്റെ കഥയ്ക്ക് ജോൺ പോൾ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് പ്രതാപ് പോത്തനായിരുന്നു. 1997 ലാണ് ചിത്രം റിലീസിനെത്തിയത്. മോഹന്‍ ലാലിനും ശിവാജി ഗണേശനുമൊപ്പം നെടുമുടി വേണു, ഭാരതി, രഞ്ജിത, തിലകൻ, എം ജി സോമന്‍, മണിയൻപിള്ള രാജു, എൻ എഫ് വർഗീസ് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഇളയരാജ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടി. പ്രത്യേകിച്ചും കാക്കാല കണ്ണമ്മ, തൈമാവിന്‍ തണലിൽ തുടങ്ങിയ ഗാനങ്ങൾ.

Advertisment

Read more: സൂപ്പർ സ്റ്റാറുകൾ ഒരേ വേദിയിൽ, മോഹൻലാൽ- സൂര്യചിത്രം ‘കാപ്പാൻ’ ഓഡിയോ ലോഞ്ച്; ചിത്രങ്ങൾ

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: