Latest News

മോഹൻലാലിന്റെ മകളായി അഭിനയിച്ച ഈ കൊച്ചുമിടുക്കിയെ മനസ്സിലായോ?

മികച്ച ബാലതാരത്തിനുള്ള നിരവധി അവാർഡുകളും ഈ മിടുക്കിയെ തേടിയെത്തിയിട്ടുണ്ട്

Baby Niranjana, ബേബി നിരഞ്ജന, Baby Niveditha, ബേബി നിവേദിത, Niranjana, Niveditha, നിരഞ്ജന, നിവേദിത, Thanmathra, തന്മാത്ര

‘തന്മാത്ര’യിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച് കൊച്ചുമിടുക്കിയെ മലയാളികൾക്ക് അത്ര വേഗം മറക്കാനാവില്ല. ബേബി നിരഞ്ജനയായിരുന്നു ആ മിടുക്കി. ഇപ്പോഴിതാ, ബേബി നിരഞ്ജനയുടെ ഒരു കുട്ടിക്കാലചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

അബുദാബിയിൽ സർക്കാർ ഉദ്യോഗസ്ഥനും കണ്ണൂർ സ്വദേശിയുമായ വിജയന്റെയും പ്രസീതയുടെയും മക്കളാണ് നിരഞ്ജന. നിരഞ്ജനയുടെ സഹോദരി നിവേദിതയേയും മലയാളികൾ അറിയും. ചേച്ചിയെ പോലെ തന്നെ ബാലതാരമായി നിരവധി ചിത്രങ്ങളിൽ നിവേദിത അഭിനയിച്ചിട്ടുണ്ട്.

Read more: അപ്പൂപ്പന്റെ ഒക്കത്തിരിക്കുന്ന സുന്ദരിക്കുട്ടിയെ മനസ്സിലായോ?

‘ഭരത് ചന്ദ്രൻ ഐപിഎസ്’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ബ്ലെസി ചിത്രം ‘തന്മാത്ര’യിൽ മോഹൻലാലിന്റെയും മീരാ വസുദേവിന്റെയും മകളായി അഭിനയിച്ചു. ‘തന്മാത്ര’യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള നിരവധി അവാർഡുകളും നിരഞ്ജനയെ തേടിയെത്തി. ‘കാക്കി’ എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ നിരഞ്ജന അവതരിപ്പിച്ചിരുന്നു. മൂന്നു ചിത്രങ്ങൾക്ക് കൊണ്ടു തന്നെ മലയാളക്കരയുടെ സ്നേഹം കവരാൻ ഈ കൊച്ചുമിടുക്കിയ്ക്ക് കഴിഞ്ഞു.

‘പളുങ്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഇളയ മകളായിട്ടായിരുന്നു അനിയത്തി നിവേദിതയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ബ്ലെസിയുടെ ‘ഭ്രമരം’ എന്ന ചിത്രത്തിലും നിവേദിത അഭിനയിച്ചു. ‘കാണാകൺമണി’, ‘മോസ് ആൻഡ് ക്യാറ്റ്’, ‘ഇന്നത്തെ ചിന്താവിഷയം’ എന്നിങ്ങനെ ആറോളം സിനിമകളിലും നിരവധി പരസ്യങ്ങളിലും അഭിനയിച്ചു. ‘കാണാകൺമണി’യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും നിവേദിത സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ കോഴിക്കോട് എൻ ഐടിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് നിവേദിതയും നിരഞ്ജനയും. നിരഞ്ജന മെക്കാനിക്കൽ എഞ്ചിനീയറിംഗിനും നിവേദിത കെമിക്കൽ എഞ്ചിനീയറിംഗിനുമാണ് പഠിക്കുന്നത്.

Read more: ഊണ് കഴിഞ്ഞാൽ കേമമായിട്ട് ഒരു ഉറക്കം, പരസ്യത്തിലെ ഈ പെൺകുട്ടിയുടെ പുതിയ വിശേഷങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal onscreen daughter in thanmathra movie throwback photo

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com