കാശിയില്‍ നിന്നും തേന്‍കുറിശ്ശിയിലെയ്ക്കെത്തുന്ന ഒടിയന്‍റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കു വച്ച് മോഹന്‍ലാല്‍.

 

കാശിയിലെ ഘാട്ടുകളില്‍ നിന്നും ചിത്രീകരണം ആരംഭിച്ച മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’, വാരണാസിയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കേരളത്തിലേക്ക്. പാലക്കാടാണ് കേരളത്തിലെ പ്രധാന ലൊക്കേഷന്‍. തേന്‍കുറിശ്ശി എന്ന ഗ്രാമം സിനിമയ്ക്ക് വേണ്ടി സജ്ജീകരിക്കുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ പങ്കു വച്ചിരുന്നു.

പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍, രചിക്കുന്നത്‌ ഹരികൃഷ്ണന്‍. മോഹന്‍ലാല്‍ കൂടാതെ പ്രകാശ് രാജ്, മന്‍ജൂ വാര്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ