Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

‘ഇതുപോലുള്ള നിസ്വാർത്ഥ നടപടികളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്’: രക്ഷാ പ്രവർത്തനം നടത്തിയവരെ പ്രശംസിച്ച് മോഹൻലാൽ

“പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥനകൾ.”

Karipur airport, Karipur airport plane mishap, plane crash karipur, accident karipur, karipur airport, air india plane skids, കരിപൂര്‍, കോഴിക്കോട്, Mammootty, mohanlal, prithviraj, Kunchacko boban

ഇടുക്കി രാജമലയിലെ ഉരുൾപൊട്ടലിലും, കരിപ്പൂർ വിമാനാപകടത്തിലും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരെ പ്രശംസിച്ച് സൂപ്പർ സ്റ്റാർ മോഹൻലാൽ. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും മറുചിന്തകളില്ലാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നതായി താരം ട്വീറ്റ് ചെയ്തു.

“എന്നേക്കും കടപ്പെട്ടിരിക്കുന്നു. മഹാമാരിയുടെ സാഹചര്യം വകവയ്ക്കാതെ കരിപ്പൂരിലും രാജമലയിലും മറ്റു ചിന്തകളില്ലാതെ സഹായിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നന്ദി. ഇതുപോലുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. രാജമലയിൽ ഈ കടുത്ത കാലാവസ്ഥയിൽ പോലും സന്നദ്ധപ്രവർത്തകർ പരമാവധി പരിശ്രമിക്കുന്നു.
പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥനകൾ,” മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Forever indebted

Thanks to all the volunteers and officials who helped without second thoughts at Karipur and…

Posted by Mohanlal on Saturday, 8 August 2020

Read More: നാട്ടിലേക്ക് പറന്നത് വിവാഹദിനം അടുത്തതോടെ; വിമാനാപകടത്തെ അതിജീവിച്ച് മുഹമ്മദ് ഫാസിൽ

കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെയും രക്തദാനത്തിന് സന്നദ്ധരായവരെയും ചലച്ചിത്ര താരങ്ങളടക്കം പല പ്രമുഖരും സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെ അഭിനന്ദിച്ചിരുന്നു. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് വേണ്ടി രക്തം ദാനം ചെയ്യാൻ തയ്യാറായി കോഴിക്കോട്ടെ ആശുപത്രികളിലെത്തിയവരെ നടൻ കുഞ്ചാക്കോ ബോബൻ പ്രശംസിച്ചിരുന്നു.

“കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്…. ഇതാണ് കരുതൽ,” കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കരിപ്പൂർ വിമാനാപകടത്തിൽ സിനിമാതാരങ്ങൾ അനുശോചനം അറിയിച്ചിരുന്നു. “കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ സങ്കടകരമായ ദിവസമാണ്. നമുക്കിടയിലെ ഭാഗ്യവാന്മാർ, സുഖസൗകര്യങ്ങളിൽ ഇരുന്ന് ലോകം പഴയരീതിയിലേക്ക് മടങ്ങാൻ കാത്തിരിക്കുമ്പോൾ മറ്റു പലർക്കും സന്തോഷകരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. ഈ വിഷമഘട്ടത്തെ അതിജീവിക്കാനും മുന്നോട്ടുപോവാനുമുള്ള ശക്തി എല്ലാവർക്കും ഉണ്ടാവട്ടെ. രാജമലയിലും കോഴിക്കോടും ഇന്ന് നമ്മളെ വിട്ടുപോയവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഖത്തിൽ പങ്കുചേരുന്നു, പ്രാർത്ഥനകൾ,” നടൻ പൃഥ്വിരാജ് കുറിക്കുന്നു.

Read More: ‘ഇതാണ് കരുതൽ’: വിമാനപകടത്തിൽ പെട്ടവർക്ക് രക്തം ദാനം ചെയ്യാനെത്തിയവർക്ക് കൈയടിച്ച് ചാക്കോച്ചൻ

അപകടത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങളും എമർജൻസി ഫോൺ നമ്പറുകളും ജനങ്ങളിലേക്ക് എത്തിക്കാൻ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഉപയോഗപ്പെടുത്തിയിരുന്നു.

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal on karipur plane crash and rajamala landslide

Next Story
കോവിഡ് ഭേദമായി, അഭിഷേക് ബച്ചൻ ആശുപത്രി വിട്ടുabhishek bachchan, abhishek bachchan discharged, abhishek bachchan coronavirus, abhishek bachchan corona, abhishek bachchan health, abhishek corona, abhishek bachchan news
The moderation of comments is automated and not cleared manually by malayalam.indianexpress.com