scorecardresearch

ഇതാണ് യഥാര്‍ത്ഥ 'ഒടിയന്‍'; ചിത്രത്തിന്റെ പോസ്റ്ററുമായി ശ്രീകുമാര്‍ മേനോന്‍

ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

author-image
WebDesk
New Update
ബിജെപിയുടെ 'ഒടിവെപ്പ്' ഏല്‍ക്കില്ല; പാലും പത്രവും ഒടിയനും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്ന് പ്രഖ്യാപനം

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇക്കഴിഞ്ഞ ബുധനാഴ്ച മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ എത്തിയത്. വലിയ വരവേല്‍പ്പാണ് ട്രെയിലറിന് ലഭിച്ചത്. മോഹന്‍ലാലിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളും ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവരാണ് പോസ്റ്ററില്‍ ഉള്ളത്.

Advertisment

അതിനിടയില്‍ ഒടിയന്റെ ട്രെയിലര്‍ ചോര്‍ന്നതും വലിയ വാര്‍ത്തയായിരുന്നു. ട്രെയിലര്‍ റിലീസ് നിശ്ചയിച്ചതിന്റെ തലേദിവസമാണ് ഇത് ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ മോഹന്‍ലാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിടുകയായിരുന്നു.

വി.എ.ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനാണ് 'ഒടിയന്‍' സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Advertisment

Read More: 'ഒടുക്കത്തെ കളി കാണിക്കാന്‍' ഒടിയനെത്തി; ഒടുവിൽ ട്രെയിലര്‍ മോഹന്‍ലാല്‍ തന്നെ റിലീസ് ചെയ്തു

മോഹന്‍ലാല്‍ 'ഒടിയനാ'യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

Mohanlal Odiyan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: