മണലില്‍ തീര്‍ത്ത ‘ഒടിയന്‍ മാജിക്ക്’; സമ്മാനത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ചിത്രത്തിലെ വര്‍ണ്ണങ്ങള്‍ക്കായി മണലുകള്‍ ശേഖരിച്ചിരിക്കുന്നത് എമിറേറ്റ്‌സ് രാജ്യങ്ങളില്‍ നിന്നുമാണ്

ഒടിയന്‍ തിയ്യറ്ററില്‍ മുന്നേറുമ്പോള്‍ മോഹന്‍ലാലിന് സ്‌പെഷ്യല്‍ സമ്മാനവുമായി സിനി റോയല്‍ സിനിമാ അധികൃതര്‍. ഒടിയന്‍ പോസ്റ്ററിന്റെ സാന്റ് ആര്‍ട്ട് ചിത്രമാണ് അബുദാബിയിലെ പ്രശസ്ത തിയ്യറ്ററായ സിനി റോയല്‍ സിനിമ സമ്മാനമായി നല്‍കിയിരിക്കുന്നത്.

തനിക്ക് ലഭിച്ച അപൂര്‍വ്വമായ ഈ സമ്മാനത്തിന്റെ ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു രസകരമായ വസ്തുത, ചിത്രത്തിലെ വര്‍ണ്ണങ്ങള്‍ക്കായി മണലുകള്‍ ശേഖരിച്ചിരിക്കുന്നത് എമിറേറ്റ്‌സ് രാജ്യങ്ങളില്‍ നിന്നുമാണെന്നതാണ്.

ചുവന്ന നിറത്തിന് ഉപയോഗിച്ചിരിക്കുന്നത് ഷാര്‍ജയില്‍ നിന്നുമുള്ള മണലാണ്. വെള്ള നിറം അബുദാബിയില്‍ നിന്നുമുള്ള മണലാണ്. അജ്മാനില്‍ നിന്നുമുള്ള മണലാണ് ഗ്രേയ്ക്കായി ഉപയോഗിച്ചത്. ഫുജൈറയിലെ മണലാണ് കറുപ്പ് നിറം പകരുന്നതെങ്കില്‍ ഇളം ചുവപ്പ് ദുബായിലെ മണലാണ്. റാസല്‍ ഖൈമയിലെ മണലുകള്‍ ബ്രൗണ്‍ നിറവും ഉം അല്‍ ഖുവെയ്‌നിലെ മണലുകള്‍ ഇളം നീല നിറവും ചിത്രത്തിന് പകരുന്നു.

തനിക്ക് ലഭിച്ച ഈ മനോഹരമായ സമ്മാനത്തിന് മോഹന്‍ലാല്‍ നന്ദി പറഞ്ഞു. ഒടിയന്‍ തിയ്യറ്ററുകളല്‍ ഓടുന്ന സമയത്തു തന്നെ ലാലേട്ടന് ലഭിച്ച സമ്മാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Web Title: Mohanlal odiyan poster sand art

Next Story
‘ജൂണാ’യി രജിഷ വിജയന്റെ മേക്കോവര്‍; മുടിമുറിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു
The moderation of comments is automated and not cleared manually by malayalam.indianexpress.com