Latest News

‘കായംകുളം കൊച്ചുണ്ണി’ പുറപ്പെട്ടു; എത്താന്‍ രണ്ടുദിവസം കൂടി വൈകും

കായംകുളം കൊച്ചുണ്ണിയായി വേഷമിട്ട നിവിന്റെ വരച്ച ചിത്രവും റെയിൽവേ സ്റ്റേഷനുകളിൽ പതിപ്പിച്ചിട്ടുണ്ട്

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’. നിവിന്‍ പോളിയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. ഇത്തവണ വേറിട്ടൊരു പ്രചരണ പരിപാടിയുമായാണ് കൊച്ചുണ്ണി ടീം എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.15ന് തിരുവനന്തപുരത്തു നിന്നും കണ്ണൂരേക്കുള്ള ജനശതാബ്ധി ഫ്‌ളാഗ് ഓഫ് ചെയ്തത് നിവിന്‍ പോളിയും സണ്ണി വെയ്‌നും ചേര്‍ന്നാണ്. ട്രെയിന്‍ ഹോണടിച്ചപ്പോള്‍ പച്ചക്കൊടി കാണിക്കുന്ന താരങ്ങളെ കണ്ട് യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് കാര്യം മനസിലായി.

Kochunni promotion at trivandrum railway station…… #nivinpauly #nivin #achayan #nivinpaulytimes #followme #mollywood #actor #malluactor #mallu #mallugram #instapic #picoftheday #sensational #hero #south #india #kollywood #hollywood #movieactor #movieworld #bollywood #worldcinema #ovs #Moothon #kayamkulamkochunni #style #fashion #trend @nivin_fans_tamilnadu @southindian_sensations @nivinpaulyfansoff.1 @nivinpaulyfansmalappuram @nfk.official @nivinpauly._official @nivinpauly_memes @nivinpaulyfanskannur @nivinpauly_fansvalanchery @nivinettante_padayali @nivin_pauly.live @nivinpaulyskingdom @nivinisam.com_official @nivinpaulyapp @nivinpaulyofficials @nivinpauly_fans_theni_tn @nivin_fans_mumbai @nivin_pauly_fans

A post shared by NIVINISAM.COM (@nivinisam.com_official) on

സിനിമയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്നതായിരുന്നു ആ ഫ്‌ളാഗ് ഓഫ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നിവിന്‍ പോളിയും സണ്ണി വെയ്‌നും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. താരങ്ങളെ കണ്ട ആരാധകര്‍ ചുറ്റുംകൂടുകയും സെല്‍ഫിയെടുക്കുകയുമുണ്ടായി. ഫ്‌ളാഗ് ഓഫിന് ശേഷം ഇവര്‍ ഈ ട്രെയിനില്‍ മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യുകയുമുണ്ടായി.

ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ബിഗ് ബജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും. ചിത്രീകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ഓഗസ്റ്റ് 15ല്‍ നിന്നും 17ലേക്ക് മാറ്റിയിട്ടുണ്ട്. റിലീസിന്റെ ഭാഗമായി വ്യത്യസ്ത രീതിയിലുളള പ്രൊമോഷനാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. അടുത്തിടെ കായംകുളം കൊച്ചുണ്ണിയെ പിടികിട്ടാനുണ്ടെന്ന വിളംബരത്തോടെ റെയിൽവേ സ്റ്റേഷനുകളില്‍ നിവിന്‍ പോളിയുടെ ചിത്രം പതിച്ചിരുന്നു.

കായംകുളം കൊച്ചുണ്ണിയായി വേഷമിട്ട നിവിന്റെ വരച്ച ചിത്രമാണ് റെയിൽവേ സ്റ്റേഷനുകളില്‍ പതിച്ചിരിക്കുന്നത്. കായംകുളം, ചേര്‍ത്തല, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളില്‍ ചിത്രം പതിച്ചിട്ടുണ്ട്. പ്രതിയെ പിടിക്കാനായി പൊലീസ് അറിയിപ്പ് എന്ന പോലെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ചിത്രം: വിക്ടര്‍ ജോര്‍ജ്

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും മറ്റും കായംകുളം കൊച്ചുണ്ണിയായുളള നിവിന്റെ രൂപമാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. ഇതാദ്യമായാണ് നിവിന്‍ ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ അഭിനയിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

കായംകുളം കൊച്ചുണ്ണിയില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കൊച്ചുണ്ണിയെ സഹായിക്കാനെത്തുന്ന ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തിക്കരപ്പക്കിയായുളള മോഹന്‍ലാലിന്റെ പോസ്റ്റററുകള്‍ക്കെല്ലാം നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിനു വേണ്ടി അദ്ദേഹം വ്യത്യസ്തമാര്‍ന്നൊരു ലുക്കിലെത്തിയതായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal nivin pauly kayamkulam kochunni jan shatabdi

Next Story
പേളിയെ തല്ലുമെന്ന് ഷിയാസ്: അടിയുടെ വക്കോളമെത്തി സുരേഷും ഷിയാസും
The moderation of comments is automated and not cleared manually by malayalam.indianexpress.com