ഓഗസ്റ്റ്‌ അവസാനം ചിത്രീകരണമാരംഭിച്ച മോഹന്‍ലാല്‍ – ശ്രീകുമാര്‍ മേനോന്‍ – ആന്റണി പെരുമ്പാവൂര്‍ മെഗാ ബജറ്റ് ചിത്രം ഒടിയന്റെ ക്ലൈമാക്സ്‌ ചിത്രീകരണം പാലക്കാട്‌ ആരംഭിച്ചു.

ഇരുപത്തിയഞ്ച് ദിവസം നീണ്ട ചിത്രീകരണമാണ് ലക്ഷ്യമിടുന്നത്, പ്രാര്‍ത്ഥനകളുണ്ടാകണം എന്നാണു സംവിധായകന്‍ ശ്രീകുമാര്‍ അറിയിച്ചത്.  ഷൂട്ടിംഗ് ചിത്രം കാണാം.

‘ഒടിയന്‍’ ക്ലൈമാക്സ്‌ ചിത്രീകരണം

മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രകാശ്‌ രാജ്, മഞ്ജു വാര്യര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.  വാരാണസിയില്‍ ആരംഭിച്ച ചിത്രീകരണം ഇപ്പോള്‍ പാലക്കാട്‌ പുരോഗമിക്കുന്നു.

ആരാധകരെ ഇളക്കി മറിച്ച ‘പുലി മുരുഗന്’ ഇന്നൊരു വര്‍ഷം

മോഹന്‍ലാലിന്‍റെ ഇത് വരെ കാണാത്ത വേഷപ്പകര്‍ച്ചയാണ് ഒടിയനിലേത്. മൂന്ന് കാലഘട്ടത്തിലായാണ് കഥ പറയുന്നത്. ഒടിയന്റെ രചന ഹരികൃഷ്ണന്‍, ക്യാമറ ഷാജി, കലാ സംവിധാനം പ്രശാന്ത് മാധവ്, സംഗീതം എം ജയചന്ദ്രന്‍.

ഒടിയന്റെ ഫസ്റ്റ് ലുക്കിനും മോഷന്‍ പോസ്റ്റെറിനും വലിയ സ്വീകരണമാണ് ഫാന്‍സ്‌ നല്‍കിയത്.  വാരാണസിയില്‍ നിന്നും മോഹന്‍ലാല്‍ ആരാധകരോട് സംസാരിക്കുന്ന വീഡിയോയും വലിയ പ്രചാരം നേടിയിരുന്നു.

പരസ്യ ചിതങ്ങളിലൂടെ പ്രസിദ്ധനായ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമാണ് ഒടിയന്‍.  ആശിര്‍വാദ് സിനിമാസിന്‍റെ ബാനെരില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ