കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് മാറ്റി. ജൂൺ 15 ന് റിലീസ് ചെയ്യേണ്ട ചിത്രം ജൂലൈയിലേ റിലീസ് ചെയ്യുകയുളളൂ. അതേസമയം റിലീസ് മാറ്റാനുളള യഥാർത്ഥ കാരണം അണിയറക്കാർ വ്യക്തമാക്കിയിട്ടില്ല.

പെരുന്നാൾ റിലീസായി 15ന് എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടുകയാണെന്ന് നിർമാതാക്കൾ അറിയിച്ചു. റിലീസിന് അനുബന്ധമായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടികളും നിർത്തിവച്ചിട്ടുണ്ട്. എന്നാൽ റിലീസ് മാറ്റിവയ്‌ക്കുന്നതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് ഔദ്യോഗിക അറിയിപ്പൊന്നും അണിയറക്കാർ നൽകിയിട്ടില്ല..

ജൂലൈ 12ലേക്കാണ് റിലീസ് നീട്ടിയിരിക്കുന്നത്.  ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ലോകകപ്പും വടക്കന്‍ കേരളത്തില്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന വിലയിരുത്തലാണ് റിലീസ് മാറ്റിവയ്‌ക്കാൻ നിർമാതാക്കളെ പ്രേരിപ്പിച്ചത്.

അതേസമയം, മമ്മൂട്ടി ചിത്രം എബ്രഹാമിന്‍റെ സന്തതികളും ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയും പെരുന്നാളിനോട് അനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് വിവരം. പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയുടെ റിലീസ് മാറ്റിയേക്കുമെന്ന് സംവിധായിക റോഷ്‌നി ദിനകര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

ബോളിവുഡ് സംവിധായകന്‍ അജോയ്‌സാ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയുന്നത്. സാജു തോമസിന്റേതാണ് തിരക്കഥ. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

മോഹന്‍ലാലിനൊപ്പം നദിയ മൊയ്‌തു, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ