/indian-express-malayalam/media/media_files/uploads/2022/07/Mohanlal-new-flat-kochi.jpg)
കൊച്ചി കുണ്ടന്നൂരിൽ പുതിയ ലക്ഷ്വറി​ ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ക്രൗണ്‍ പ്ലാസ ഹോട്ടലിന് സമീപമാണ് മോഹൻലാലിന്റെ പുതിയ ഫ്‌ളാറ്റ്. കഴിഞ്ഞ ദിവസമായിരുന്നു ഫ്ളാറ്റിന്റെ പാലുകാച്ചൽ ചടങ്ങ്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.
/indian-express-malayalam/media/media_files/uploads/2022/07/Mohanlal-new-flat.jpg)
9000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള ഈ ഡ്യൂപ്ലക്സ് ഫ്ളാറ്റ് 16-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഫ്ളാറ്റിന്റെ എൻട്രൻസിലായി നിർത്തിയിട്ടിരിക്കുന്ന ലാംബ്രട്ട സ്കൂട്ടറും അതിന്റെ നമ്പറും ആരുടെയും ശ്രദ്ധ കവരും. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ '2255' എന്ന നമ്പറാണ് സ്കൂട്ടറിനു നൽകിയിരിക്കുന്നത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടറാണിത്.
മ്യൂറൽ പെയിന്റിംഗുകളോടും പുരാവസ്തുക്കളോടും കരകൗശലവസ്തുക്കളോടുമെല്ലാം വളരെ താൽപ്പര്യമുള്ള വ്യക്തിയാണ് മോഹൻലാൽ. കേരളത്തിലും ചെന്നൈയിലുമായി താരത്തിനുള്ള വീടുകളുടെ ഇന്റീരിയറിൽ എല്ലാം ഇത്തരം കാര്യങ്ങളിൽ മോഹൻലാലിനുള്ള താൽപ്പര്യം പ്രകടമായി കാണാം. പുതിയ ഫ്ളാറ്റിന്റെ ചുമരിലും മ്യൂറൽ പെയിന്റിംഗുകളും ചിത്രങ്ങളും കാണാം.
രണ്ടുവർഷങ്ങൾക്കു മുൻപ് ദുബായിലും പുതിയൊരു അപ്പാർട്ട്മെന്റ് മോഹൻലാൽ വാങ്ങിയിരുന്നു. ദുബായ് മാളിന് അടുത്തു സ്ഥിതിചെയ്യുന്ന ആർപി ഹൈറ്റ്‌സിലാണ് താരം പുതിയ അപാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ് ആർ പി ഹൈറ്റ്സ്.
Read more: മോഹൻലാലിന്റെ ദുബായിലെ പുതിയ വീട്; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us