ഒടിയന്‍ ലുക്കില്‍ നിന്ന് നീരാളി ലുക്കിലേക്കുള്ള സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മാറ്റം കണ്ട് ആവേശത്തിലായ ആരാധകര്‍ക്ക് പുതിയ ട്രീറ്റുമായി ലാലേട്ടന്‍. ഇത്തവണ ജിമ്മില്‍ നിന്നുള്ള തന്റെ പുതിയ ചിത്രമാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ‘ലാലേട്ടനും അങ്കരാജ്യത്തെ ജിമ്മൻ ആയി’ എന്നാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ കമന്റ്

നേരത്തേ മകന്‍ പ്രണവിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും വ്യായാമം ചെയ്യുന്ന ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് രൂപമാറ്റം നടത്തിയത്. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞിരുന്നു.

Mohanlal, Pranav Mohanlal

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിലും വ്യത്യസ്തമായൊരു ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. നദിയാ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ