scorecardresearch

Latest News

താടി നീട്ടിവളർത്തി സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ; ‘അഴിഞ്ഞാടുകയാണ്’ എന്ന് ആരാധകൻ

ബറോസ് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള പുതിയ ചിത്രം പങ്കുവക്കുകയാണ് മോഹൻലാൽ

Mohanlal, Barroz Location

മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും ബറോസിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള പുതിയ ചിത്രം പങ്കുവക്കുകയാണ് മോഹൻലാൽ.

താടി നീട്ടിവളർത്തി സ്റ്റൈലിഷ് തൊപ്പിയും സണ്‍ ഗ്ലാസും വച്ചാണ് മോഹൻലാലിനെ ചിത്രത്തിൽ കാണാനാവുക. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. ‘അഴിഞ്ഞാടുകയാണ്’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ‘ലവ് ഫ്രം ബംഗ്ലാദേശ്’, ‘ലവ് ഫ്രം പാകിസ്ഥാൻ’ എന്നിങ്ങനെ ഇന്ത്യയ്ക്ക് പുറത്തുള്ളവരുടെ കമന്റുകളും മോഹൻലാലിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.

“ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോയെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്.

ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

Also Read: Bheeshma Parvam: ഭീഷ്മ തകർത്ത റെക്കോർഡുകൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal new look barroz location click

Best of Express