ദുബായിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. താരത്തിന്റെ പുതിയ അപ്പാർട്ട്മെന്റിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ‘ദൃശ്യം 2’വിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ മോഹൻലാൽ ഭാര്യ സുചിത്രയ്ക്ക് ഒപ്പം ദുബായിലെത്തി പുതിയ വീടിന്റെ ഗൃഹപ്രവേശനവും നടത്തിയെന്നാണ് റിപ്പോർട്ട്.

ദുബായ് മാളിന് അടുത്തു സ്ഥിതിചെയ്യുന്ന ആർപി ഹൈറ്റ്‌സിലാണ് താരം പുതിയ അപാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ് ആർ പി ഹൈറ്റ്സ്.

മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും താരത്തിന്റെ ബാല്യകാലസുഹൃത്തുമായ അശോക് കുമാറിന്റെ ഭാര്യ ബീനയാണ് പുതിയ വീടിന്റെ ഇന്റീരിയർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

Surprise Guest for Lalu and Suchi !

Director Ashok Kumar , the first director of Mohan Lal Film – Thiranottam and…

Posted by Beena Ashok on Saturday, November 14, 2020

Read more: മമ്മൂട്ടിക്ക് പിന്നാലെ ജൈവ കൃഷിയുമായി മോഹൻലാൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook