scorecardresearch

ഹിൽവ്യൂ; മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്

താരത്തിന്റെ ആദ്യ സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചതും ഈ വീട്ടിലാണ്

താരത്തിന്റെ ആദ്യ സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചതും ഈ വീട്ടിലാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal | Mohanlal Trivandrum House | മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരം വളർന്ന വീടാണിത്

ഓരോ വ്യക്തിയെ സംബന്ധിച്ചും ജനിച്ചുവളർന്ന വീട് ഏറെ സ്പെഷലാണ്. തിരുവനന്തപുരം മുടവൻമുഗളിലെ കേശവദേവ് റോഡിലെ ഹിൽവ്യൂ എന്ന വീട് ആ വീട്ടുകാരെ സംബന്ധിച്ചു മാത്രമല്ല മലയാളികളെ സംബന്ധിച്ചു തന്നെ ഏറെ പ്രിയപ്പെട്ടൊരിടമാണ്. ആ വീട്ടിൽ നിന്നുമാണ് മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാറിന്റെ പിറവി.

Advertisment

മലയാളികളുടെ അഭിമാന താരമായ മോഹൻലാലിന്റെ കുടുംബവീടാണ് ഹിൽവ്യൂ. താരം തന്റെ ബാല്യവും കൗമാരവും യൗവ്വനവുമൊക്കെ ചെലവഴിച്ച വീട്.

''എന്റെ മൂന്നാമത്തെ വയസ്സിലാണ് മുടവന്‍മുഗളിലെ വീട് അച്ഛന്‍ പണികഴിപ്പിച്ചത്. അതിനുമുമ്പ് തിരുവനന്തപുരത്ത് വാടകവീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചത്. വീടിന് 'ഹില്‍ വ്യൂ' എന്നു പേരിട്ടതും അച്ഛനാണ്. അന്നു മുടവന്‍മുഗള്‍ അധികം വീടുകളൊന്നുമില്ല. വീടിന്റെ മുന്‍ഭാഗത്ത് ഒരു ഹാളും മുകളില്‍ ഒരു മുറിയും പിന്നീടാണ് പണിതത്. കിഴക്ക് മലകളും പടിഞ്ഞാറുഭാഗത്ത് കടലുമായി പ്രകൃതിയുടെ വരദാനം പോലെയാണ് ആ വീട്. അച്ഛനും അമ്മയും ജ്യേഷ്ഠനും ഞാനുമടങ്ങുന്ന ഞങ്ങളുടെ ചെറിയ കുടുംബത്തിന് ഹില്‍ വ്യൂ സ്വര്‍ഗം തന്നെയായിരുന്നു,'' ഏറ്റവും പ്രിയപ്പെട്ട തന്റെ കുടുംബവീടിനെ കുറിച്ച് ഒരിക്കൽ സ്റ്റാര്‍ ആന്റ് സ്‌റ്റൈലിനു നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞതിങ്ങനെ.

മോഹൻലാലിന്റെ സിനിമാജീവിതത്തിലും ഈ വീടിനു ഏറെ പ്രാധാന്യമുണ്ട്. മോഹൻലാലിന്റെ സിനിമാജീവിതം ആരംഭിക്കുന്നതും ഈ വീട്ടിൽ നിന്നാണ്. 1978ല്‍ 'തിരനോട്ടം' എന്ന സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചതും ഈ വീട്ടിലാണ്.

Advertisment

"ജീവിതത്തിലെന്നപോലെ സിനിമയിലെയും എന്റെ ആദ്യ വീടാണിത്. തിരനോട്ടത്തിന്റെ കുറെ ഭാഗങ്ങള്‍ ഇവിടെയാണ് ഷൂട്ട് ചെയ്തത്. അശോകും സുരേഷും പ്രിയനും സനലും കുമാറുമെല്ലാം ഒരു കുടുംബം പോലെ ഞങ്ങള്‍ക്കൊപ്പം ഈ വീട്ടില്‍ കഴിഞ്ഞു. വീടിനു മുന്നിലുള്ള റോഡിലൂടെ സൈക്കിള്‍ ചവിട്ടിവരുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. അതായിരുന്നു സിനിമയിലെ എന്റെ ആദ്യ ഷോട്ട്," മോഹൻലാൽ പറയുന്നു.

1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി മോഹൻലാൽ ജനിച്ചത്. പിന്നീട് തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു.

മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം നടന്നതും ഈ വീട്ടിൽ താമസിക്കുമ്പോഴാണ്. വിവാഹ വീഡിയോയിലും ഈ വീട് കാണാം.

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: