അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിളയാണ് സിനിമ നിര്‍മ്മിക്കുന്നത്. മുംബൈ, പുണെ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളില്‍ ആണ് സിനിമയുടെ ഷൂട്ടിങ്. ഇപ്പോള്‍ മുംബൈയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
താന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമ ഒരു ത്രില്ലറായിരിക്കുമെന്ന് സംവിധായകന് തന്നെ വ്യക്തമാക്കിയിരുന്നു. സാജു തോമസ് തിരക്കഥ എഴുതിയ സിനിമ ഈ വര്‍ഷം തന്നെ തിയേറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
മോഹന്‍ലാലിനൊപ്പം നായികമാരായി മീനയും തമിഴ് നടി തൃഷയും അഭിനയിക്കുന്നുണ്ട്. ഒപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.