‘ഓരോ നായകനിലും ഓരോ വില്ലനുണ്ട്, ഓരോ വില്ലനിലും ഓരോ നായകനും!’. നാളെ അറിയാം ഈ വില്ലന്‍ ശരിക്കും വില്ലനാണോ നായകനാണോ എന്ന്. ബി.ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം വില്ലന്‍ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക.
മാത്യൂ മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ എത്തുന്നത്. മാടമ്പിക്കും ഗ്രാന്റ് മാസ്റ്ററിനും മിസ്റ്റര്‍ ഫ്രോഡിനും ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ‘വില്ലന്‍’ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റു നോക്കുന്നത്.
തമിഴ് അഭിനേതാക്കളായ വിശാല്‍, ഹന്‍സിക എന്നിവരും വില്ലനില്‍ അഭിനയിക്കുന്നു. ഒരു ഫാമിലി ത്രില്ലര്‍ ആണ് ചിത്രമെന്നും എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്നും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ നേരത്തേ പറഞ്ഞിരുന്നു. റോക്ലൈന്‍ ഫിലിംസ് ആണ് നിർമാതാക്കള്‍.
ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ‘ജംഗ്ലീ മ്യൂസിക്കാ’ണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്. 50 ലക്ഷം രൂപയാണ് ‘ജംഗ്ലീ’ ഇതിനായി മുടക്കിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 10-15 ലക്ഷം രൂപയാണ് സാധാരണയായി മ്യൂസിക് റൈറ്റ് വില്‍പനയില്‍ ഒരു മലയാള സിനിമ നേടുന്നത്.