ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മീശ പിരിച്ച് കലിപ്പ് ലുക്കിലാണ് മോഹൻലാൽ പോസ്റ്ററിലുളളത്. ‘അയാൾ വരുന്നു… തിരിച്ചറിവിന്റെ കരുത്തുമായി’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിട്ടുളളത്.

ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. കോളജ് അധ്യാപകനായ പ്രൊഫ.മൈക്കിൾ ഇടിക്കുള എന്നാണ് ഒരു കഥാപാത്രത്തിന്റെ പേര്. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ.

Read More : ‘പ്രണവ് ഒരിക്കലും അങ്ങനെ ആകരുതെന്ന് ആഗ്രഹിച്ചിട്ടുണ്ട്’: മോഹൻ ലാൽ

അങ്കമാലി ഡയറീസ് ചിത്രത്തിലെ നായിക രേഷ്മ രാജനാണ് മോഹൻലാലിന്റെ നായികയായെത്തുന്നത്. സലിം കുമാർ, അനൂപ് മേനോൻ, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Read More : ‘അപ്പുവിന്’ സ്നേഹപൂര്‍വം ദുല്‍ഖറും പ്രിയദര്‍ശനും; താരപുത്രന് ആശംസകളുമായി സിനിമാലോകം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ