/indian-express-malayalam/media/media_files/uploads/2018/03/odiyan.jpg)
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയുംകൊണ്ട് ഉരുവാകുന്ന 'ഒടിയന്‍' അവസാന ഷെഡ്യൂള്‍ ഇന്നാരംഭിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രത്തിന്റെ പുരോഗമനത്തെക്കുറിച്ചു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് സംവിധായകന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
'ഒടിയന്‍ എന്തായി, ഷൂട്ടിംഗ് എപ്പോള്‍ തുടങ്ങും?' എന്ന കളിയായും, കാര്യമായും ഒക്കെ കേട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് എനിക്ക് ഈ ദിവസം. ഞാന്‍ കണ്ട സിനിമാ സ്വപ്നങ്ങളിലെ ഒരു ബൃഹത്തായ കടമ്പയുടെ അവസാന ഘട്ടത്തിലേക്കാണ് ഇന്ന് മുതല്‍ ഞാന്‍ ഉള്‍പ്പെടുന്ന ഒരു വലിയ സംഘം കാലെടുത്തു വയ്ക്കുന്നത്. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ നിങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പകര്‍ന്നു തന്ന പ്രതീക്ഷയുടേയും ആശംസകളുടേയും ഊര്‍ജ്ജമാണ് എനിക്ക്. മോഹന്‍ലാല്‍ എന്ന വിസ്മയത്തിനുമേലുള്ള നിങ്ങളുടെ സ്നേഹപ്രവാഹം മറ്റൊരു ലാലേട്ടന്‍ ഫാനായ എനിക്ക് നല്‍കുന്ന ആവേശം വളരെ വലുതാണ്.'ശ്രീകുമാര്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന 'ഒടിയ'ന്റെ തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി, സംഗീതം എം.ജയചന്ദ്രന്‍, കലാസംവിധാനം പ്രശാന്ത് മാധവ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന 'ഒടിയ'ന്റെ കഥയ്ക്ക് അതിനനുസൃതമായ കഥാ പരിസരങ്ങള്‍ പാലക്കാട് തേന്‍കുറിശ്ശിയില്‍ പ്രശാന്താണ് സൃഷ്ടിച്ചത്.
ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോശാല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ 'ഒടിയ'ന് വേണ്ടി സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. വരികള്‍ റഫീഖ് അഹമ്മദ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.