മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ‘നീരാളി’യുടെ ഓഫീഷ്യല്‍ പോസ്റ്റര്‍ എത്തി. മോഹന്‍ലാല്‍, നദിയ മൊയ്തു, പാര്‍വതി എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തേ പുറത്തുവിട്ടിരുന്നു.
ബോളിവുഡ് സംവിധായകന്‍ അജോയ്സാ വര്‍മ്മ സംവിധാനം ചെയുന്ന ചിത്രത്തിന് സാജു തോമസാണ് തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സിനിമ ജൂണ്‍ 14ന് റിലീസ് ചെയ്യും.
33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്റെ നായികയായി നദിയ മൊയ്തു വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ‘നീരാളി’യ്ക്ക്.
‘വളരെ സന്തോഷമുണ്ട്, ലാലേട്ടനുമായി വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍. ‘നീരാളി’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് എനിക്ക്. വളരെ ‘റിഫ്രെഷിങ്’ ആണ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത്. അജോയ് വര്‍മ്മ-സന്തോഷ് തുണ്ടിയില്‍ എന്നിവരുടെ നല്ല ടീം ആണ് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്”, നദിയ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
ചിത്രത്തില്‍ മോഹന്‍ലാലും ശ്രേയാഘോഷാലും ചേര്‍ന്നൊരു ഡ്യുയറ്റ് ആലപിച്ചിട്ടുണ്ട്. സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഇതിനു മുന്‍പ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’, ‘പാദമുദ്ര’, ‘ചിത്രം’, ‘വിഷ്ണുലോകം’, ‘ഗാന്ധര്‍വ്വം’, ‘സ്പടികം’, ‘ഉസ്താദ്’, ‘ബാലേട്ടന്‍’, ‘ഉടയോന്‍’, ‘മാടമ്പി’, ‘ഭ്രമരം’ തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട് മോഹന്‍ലാല്‍.