റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ‘ഹലോ’ എന്ന ചിത്രത്തിലാണ് പാർവതി മെൽട്ടനെ മലയാളികൾ അവസാനമായി കണ്ടത്. മോഹൻലാലിന്റെ നായികയായെത്തിയ പാർവതി ആ ഒരൊറ്റ ചിത്രത്തിലൂടെ ഇപ്പോഴും മലയാളികളുടെ ഓർമയിലുണ്ട്. മലയാള സിനിമയിൽ പിന്നെ കണ്ടില്ലെങ്കിലും തെലുങ്കിൽ ചില ചിത്രങ്ങളിൽ പാർവതി അഭിനയിച്ചു.

അമേരിക്കയിലെ ന്യൂജഴ്സിയിലാണ് പാർവതി ജനിച്ചത്. അച്ഛൻ ജർമൻകാരനും അമ്മ പഞ്ചാബ് സ്വദേശിയുമാണ്. അമേരിക്കയിലെ സൗന്ദര്യ മൽസരങ്ങളിൽ വിജയി ആയിട്ടുണ്ട്. 2005 ലാണ് പാർവതി സിനിമയിലെത്തുന്നത്. മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2013 ൽ മുംബൈ സ്വദേശിയായ ഷംസു ലലാനിയെ വിവാഹം ചെയ്തതോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്നു.

പാർവതിയുടെ പുത്തൻ ഗെറ്റപ്പിലുളള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘ഹലോ’ ചിത്രത്തിലെ ‘ചെല്ലത്താമരേ’ എന്ന ഗാനരംഗത്തിൽ കണ്ട ആ സുന്ദരിയാണോ ഇതെന്ന് ചിലപ്പോൾ സംശയം തോന്നും. ഗ്ലാമർ വേഷങ്ങളിലാണ് പാർവതി ഓരോ ചിത്രത്തിലും ഉളളത്. അഭിനയരംഗത്ത് ഇല്ലെങ്കിലും മോഡലിങ്ങിൽ സജീവയാണ് പാർവതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook