Latest News

സായിപ്പിന്റെ കയ്യിന്ന് കിട്ടിയതിന്റെ പകുതി എനിക്കു വേണം; ശരൺ ഇനി ഓർമ്മ

കടുത്ത പനിയെ തുടർന്നായിരുന്നു ശരണിന്റെ അന്ത്യം

chithram, chithram movie child artist saran, chithram saran died

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ ‘ചിത്ര’ത്തിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് സുപരിചിതരാണ്. ചിത്രം സിനിമയിൽ മോഹൻലാൽ കഥാപാത്രത്തിന്റെ വലംകൈ പോലെ എല്ലാ തട്ടിപ്പുകൾക്കും കൂട്ടുനിൽക്കുന്ന പയ്യനെ ആർക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. സായിപ്പിന്റെ കയ്യിന്ന് കിട്ടിയതിന്റെ പകുതി എനിക്കു വേണം,” എന്ന ആ പയ്യന്റെ ഡയലോഗും.

ശരൺ ആയിരുന്നു ചിത്രത്തിൽ ആ പയ്യൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ശരൺ മരിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കടുത്ത പനിയെ തുടർന്നായിരുന്നു 49 വയസ്സുകാരനായ ശരണിന്റെ അന്ത്യം.

‘ചിത്രം’ കൂടാതെ ഏതാനും ചില സിനിമകളിലും ശരൺ അഭിനയിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിലെ കഥാപാത്രമാണ് കൂടുതൽ ശ്രദ്ധ നേടിയത്. ‘കുമിളകൾ’ എന്ന സീരിയലിൽ മനോജ് കെ ജയനൊപ്പവും ശരൺ അഭിനയിച്ചിട്ടുണ്ട്.

“അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടന്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നത്… മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു, ആ കാലത്തെ ഒരു പാട് ഓർമ്മകളും സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല, എനിക്കും… വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു. പ്രണാമം.” എന്നാണ് ശരണിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് മനോജ് കെ ജയൻ കുറിച്ചത്.

ചിത്രത്തിലെ ശരണിന്റെ അണ്ണാ എന്നുള്ള വിളി അത്ര പെട്ടെന്ന് മറക്കാനാവില്ല എന്ന് മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ചിലർ കുറിക്കുന്നു.

Read more: ലാലാ ലാലാ; ‘വന്ദന’ത്തിലെ ആ പ്രശസ്ത ഹമ്മിംഗിനു പിറകിലെ മധുരശബ്ദം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal movie chithram child artist saran died

Next Story
നിര്‍ത്താതെ ചിരിച്ച മൂന്ന് മണിക്കൂർ; ക്രിസോസ്റ്റം തിരുമേനിയെ അനുസ്മരിച്ച് മാലാ പാര്‍വ്വതിchrysostom thirumeni death, chrysostom thirumeni dead, chrysostom thirumeni age, chrysostom thirumeni quotes, chrysostom thirumeni funeral, chrysostom thirumeni rip, chrysostom thirumeni speech, chrysostom thirumeni covid 19, philipose mar chrysostom age, philipose mar chrysostom mar thoma, philipose mar chrysostom news, philipose mar chrysostom quotes, philipose mar chrysostom images, philipose mar chrysostom funeral, philipose mar chrysostom photos
The moderation of comments is automated and not cleared manually by malayalam.indianexpress.com