Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

‘ബിഗ്ബ്രദർ’ ജനുവരിയിൽ വരും; മോഹൻലാൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കാണാം

‘ഹീ ഈസ് ഓൺ ബോർഡ്’ എന്ന കുറിപ്പോടെയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്

Mohanlal , big brother, മോഹൻലാൽ, ബിഗ് ബ്രദർ

മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ബിഗ്ബ്രദറിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു അണിയറ പ്രവർത്തകർ. സിദ്ദിഖ് സംവിധാനെ ചെയ്യുന്ന ചിത്രം അടുത്ത വർഷം ജനുവരിയിൽ തീയറ്ററുകളിലെത്തും. ലേഡീസ് ആൻഡ് ജെന്റിൽമാന് ശേഷം മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബിഗ്ബ്രദർ. ‘ഹീ ഈസ് ഓൺ ബോർഡ്’ എന്ന കുറിപ്പോടെയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലാണ് മോഷൻ പോസ്റ്റർ ആദ്യം പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി അനൂപ് മേനോനും സർജാനോ ഖാലീദും എത്തുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അർബാസ് ഖാനും ബിഗ് ബ്രദറിലുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത്.

സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും. ജിത്തു ദാമോദർ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal movie big brother motion poster released

Next Story
മോഹൻലാൽ ഇടപെട്ടാൽ അരമണിക്കൂർ കൊണ്ട് തീരുന്ന പ്രശ്നം: ഷെയ്ൻ നിഗം വിഷയത്തിൽ വിനയൻShane Nigam, ഷെയ്ൻ നിഗം, Mohanlal, മോഹൻലാൽ, വിനയൻ, Vinay, രാജീവ് രവി, Rajeev Ravi, രാജീവ് രവി, Shane Nigam issue, ഷെയ്ൻ നിഗം പ്രശ്നം, Shane Nigam Controversy, ഷെയ്ൻ നിഗം വിവാദം, Rajeev Ravi Shane Nigam, രാജീവ് രവി ഷെയ്ൻ നിഗം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com